2009, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ബുദ്ധിയുള്ള സെര്‍ച്ച് എഞ്ചിന്‍



(ഇന്‍ഫോ മാധ്യമം 06 ജൂലൈ, 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)


ഇന്റര്‍നെറ്റിലെ നിലവിലെ സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് മൈക്രോസോഫ്റ്റിന്റെ പുതിയ സെര്‍ച്ച് എഞ്ചിനായ ബിംഗ് (bing.com) കടന്നുവരുന്നത്. ഉപയോക്താവ് ഉദ്ദേശിക്കുന്നതും ആവശ്യപ്പെടുന്നതും മനസ്സിലാക്കി അതനുസരിച്ചുള്ള റിസള്‍ട്ട് നല്‍കാന്‍ ഇതിന് പ്രാപ്തിയുണ്ടെന്നാണ് കമ്പനി പറയുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ Study, Bangalore എന്നിങ്ങനെ അലക്ഷ്യമായി രണ്ട് കീവേര്‍ഡ് നല്‍കിയെന്നിരിക്കട്ടെ. ഇതിലൂടെ നിങ്ങള്‍ ബാഗ്ലൂരില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെന്ന് മനസ്സിലാക്കി അവിടുത്തെ കോളേജുകളുടെയും യൂണിവേഴ്സിറ്റികളുടെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാനപനങ്ങളുടെയും ലീസ്റ്റ് നിങ്ങള്‍ക്ക് ബിംഗ് നല്‍കുന്നു. ഇതിനോട് Management എന്ന് കൂട്ടിച്ചേര്‍ത്താല്‍ മാനേജ്മെന്റ് രംഗത്തെ പഠനത്തിന് സഹായകമായ ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ലഭിക്കുന്നു. ഈ രീതിയില്‍ Ayurveda treatment kerala എന്ന് നല്‍കിയാല്‍ നിങ്ങള്‍ കേരളത്തിലേക്ക് ആയുര്‍വേദ ചികില്‍സക്ക് പോകാനാഗ്രഹിക്കുന്ന രോഗിയാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച സ്ഥലങ്ങളും ആയുര്‍വേദ ചികില്‍സാ സൌകര്യങ്ങളും നിങ്ങളുടെ മുമ്പിലവതരിപ്പിക്കുന്നു. ഇതൊക്കെ കൃത്യമായി ലഭിക്കുമെന്ന് ഇതിനര്‍ഥമില്ല. ഏറെക്കുറെ ഈ രീതിയിലായിരിക്കും പുതിയ സെര്‍ച്ച് എഞ്ചിന്‍ അതിന്റെ റിസള്‍ട്ടുകള്‍ നല്‍കുന്നതത്രെ.

കീ വേര്‍ഡായി ഏതെങ്കിലും പദം നല്‍കി സെര്‍ച്ച് സെയ്യുമ്പോള്‍ ആ പദവും അതിന്റെ നാനാര്‍ഥങ്ങളും സമാന പദങ്ങളുമെല്ലാം അടിസ്ഥാനമാക്കിയുള്ള അതിവിപുലവുമായൊരു റിസള്‍ട്ടാണ് സാധാരണ ഗതിയില്‍ സെര്‍ച്ച് എഞ്ചിനുകളിലൂടെ ലഭിക്കുക. ആവശ്യത്തിലധികമുള്ള വിവരങ്ങളുടെ ഒരു വന്‍ ശേഖരമായിരിക്കും ഇതിലൂടെ ലഭ്യമാവുക എന്നതാണ് ഇതിന്റെ ന്യൂനത. അതിനാല്‍ തന്നെ ഇത്തരം സെര്‍ച്ച് പ്രക്രിയയിലൂടെ പലപ്പോഴും ഉപയോക്താവിന് തന്റെ ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിച്ചെന്ന് വരില്ല. ഇതിന് പകരമായി കീ വേര്‍ഡായി നല്‍കിയ പദത്തിലൂടെ ഉപയോക്താവ് എന്താണ് ലക്ഷ്യമാക്കുന്നതെന്ന് കണ്ടെത്തി അതനുസരിച്ചുള്ള റിസള്‍ട്ട് നല്‍കുന്ന രീതിയാണ് ബിംഗ് സ്വീകരിച്ചിരിക്കുന്നത്. ഉപയോക്താവ് നല്‍കുന്ന പദങ്ങളും വാചകങ്ങളും മനസ്സിലാക്കാനുതകുന്ന അത്യാധുനിക ഭാഷാ സാങ്കേതിക വിദ്യ ഇതുള്‍ക്കൊള്ളുന്നുവെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. സെര്‍ച്ച് എഞ്ചിന്‍ എന്നതിന് പകരം 'ഡിസിഷന്‍ എഞ്ചിന്‍' എന്നാണ് കമ്പനി ഇതിനെ പരിചയപ്പെടുത്തുന്നത്. നിലവില്‍ ഈ രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന ഗൂഗിള്‍, യാഹൂ തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളോട് മല്‍സരിക്കുക എന്നതും ബിംഗിന്റെ ലക്ഷ്യമാണ്. അമേരിക്കയില്‍ മാത്രം ഇന്റര്‍നെറ്റ് സെര്‍ച്ച് രംഗത്ത് ഗൂഗിളിന്റെ വിഹിതം 64 ശതമാനവും യാഹൂവിന്റെത് 20 ശതമാനവുമാണ്. മൈക്രോസോഫ്റ്റിന്റെ വിഹിതം വെറും 8.2 ശതമാനം മാത്രമാണ്. ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമെന്ന നിലക്കും ബിംഗിനെ കാണുന്നവരുണ്ട്.

സെര്‍ച്ച് റിസള്‍ട്ടുകളെ ഉപയോക്താവിന്റെ ഉദ്ദേശ്യങ്ങളുമായി പരമാവധി അടുപ്പിക്കുന്നു, ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ആവശ്യത്തിന് മാത്രം നല്‍കുന്നു, കൂടുതല്‍ പദങ്ങള്‍ സെര്‍ച്ച് ബോക്സില്‍ നല്‍കുമ്പോള്‍ ഉദ്ദേശ്യവുമായി കൂടുതലടുപ്പിക്കുന്നു എന്നിവയൊക്കെ ബിംഗിന്റെ സവിശേഷതകളാണ്. 'ബിംഗ്' എന്ന പദം മണിമുഴക്കത്തെ സൂചിപ്പിക്കുന്നു. സമയം അറിയിക്കാനുള്ള മണിമുഴക്കം. ഉപയോക്താവ് ആവശ്യപ്പെടുന്നതെന്തെന്ന് മനസ്സിലാക്കി അതനുസരിച്ചുള്ള റിസള്‍ട്ട് കണ്ടെത്തി അറിയിക്കുന്നുവെന്നും ഈ പദത്തില്‍ സൂചനയുണ്ടെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

സെര്‍ച്ച് റിസള്‍ട്ട് പ്രത്യക്ഷമാക്കുന്ന രീതിയിലും പുതുമകളുണ്ട്. നേരത്തെ മൈക്രോസോഫ്റ്റ് വാങ്ങി സ്വന്തമാക്കിയ 'പവര്‍സെറ്റ് ' എന്ന സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിക്കുന്നത്. അതേസമയം ഷോപ്പിംഗ് ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ ഈ സെര്‍ച്ച് എഞ്ചിന്‍ ഇനിയും ഒട്ടേറെ പുരോഗതി കൈവരിക്കേണ്ടതുണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. MSN Search-ലൂടെ തുടങ്ങി Windows Live Search-ലൂടെ വളര്‍ന്ന് Live Search-ലെത്തി നില്‍ക്കുന്ന മൈക്രോസോഫ്റ്റ് പുതുതായി പരിചയപ്പെടുത്തുന്ന നാലാമത്തെ സെര്‍ച്ച് നാമമാണ് Bing. നെറ്റ് ഉപയോക്താക്കള്‍ ഇതിനെ എങ്ങനെ വരവേല്‍ക്കുമെന്ന് കാത്തിരുന്നു കാണാം.
*****

2009, ഓഗസ്റ്റ് 16, ഞായറാഴ്‌ച

ബ്ളോഗ് - ആശയ വിനിമയരംഗത്തെ അനന്ത സാധ്യതകള്‍



'പ്രിയ സഹോദരന്.. ഈ ബ്ളോഗ് കണ്ടതിന് ശേഷം എനിക്ക് താങ്കളെ അങ്ങനെ വിളിക്കുവാനാണ് തോന്നുന്നത്. ഒരുപാട് അന്വേഷിച്ച് നടന്നിട്ടും ലഭിക്കാതിരുന്ന ഒരു അമൂല്യ നിധിയാണ് താങ്കള്‍ ഈ ബ്ളോഗില്‍ കുറിച്ചിട്ടിരിക്കുന്നത്. ഇതിന് മുമ്പ് വിശുദ്ധ ഖുര്‍ആന്റെ ചില ഇംഗ്ളീഷ് പരിഭാഷകളും, ഭാഗികവും വളരെ പരിമിതവുമായ ചില മലയാളം വ്യാഖ്യാനങ്ങളും മാത്രമേ ലഭിച്ചിരുന്നുള്ളൂ. സമ്പൂര്‍ണ്ണമായും മലയാളത്തില്‍ ലഭ്യമാണെന്നറിയാമെങ്കിലും ശ്രമിച്ചിട്ടു കിട്ടിയിട്ടില്ല. എന്തായാലും ഞാനിത് കോപ്പി ചെയ്തു സൂക്ഷിച്ചിരിക്കുന്നു. താങ്കളുടെ അനുമതിയുണ്ടെങ്കില്‍ പി.ഡി.എഫ് ഫോര്‍മാറ്റിലാക്കി താല്‍പര്യപ്പെടുന്നവര്‍ക്ക് ഇത് ഇ-മെയില്‍ വഴി അയച്ചു നല്‍കുവാനും ആഗ്രഹിക്കുന്നു.

പലര്‍ക്കും ചെറുതെന്ന് തോന്നിയേക്കാവുന്ന ഈ കാര്യം താങ്കളുടെ ജീവിതത്തിലെ തന്നെ വലിയൊരു പുണ്യ വൃത്തിയാണെന്ന് പറയാതെ വയ്യ. അവന്റെ നാമം വാഴ്ത്തുന്നവര്‍, അവന്റെ തത്വം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍, അവനെന്ന സത്യം സത്യമെന്നറിയുകയും അവന് വേണ്ടി പണിയെടുക്കുകയും ചെയ്യുന്നവരത്രേ അവന് എക്കാലവും പ്രിയമുള്ളവര്‍. ആരെല്ലാം അവനെ അവഗണിച്ചാലും പരമോന്നതനായ ആ ദൈവം അവനെ ആകാശത്തോളം ഉയര്‍ത്തുക തന്നെ ചെയ്യും. വിശുദ്ധ ബൈബിളിലും വിശുദ്ധ ഖൂര്‍ആനിലും ശ്രീമദ് ഭഗവത് ഗീതയടക്കമുള്ള ഹൈന്ദവ ഗ്രന്ഥങ്ങളിലും ഇത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സുവ്യക്തമായി നമുക്ക് ദര്‍ശിക്കുവാന്‍ കഴിയും. എല്ലാ മതങ്ങളുടെയും ആത്യന്തിക ലക്ഷ്യമായ ആ സാക്ഷാത്ക്കാരത്തിനായത്രേ നാമേവരും ജീവിക്കുന്നതു തന്നെ.

നിത്യ ജീവിതത്തിന്റെ തിരക്കിനിടയിലും ഇങ്ങനെ ഒരു മഹാപുണ്യപ്രവൃത്തി ചെയ്യാന്‍ തോന്നിയ താങ്കളിലെ വിശ്വാസത്തെയും സമര്‍പ്പണത്തെയും ഹൃദയ പൂര്‍വം നമിക്കുന്നു. ഇക്കാര്യത്തില്‍ വിമര്‍ശനങ്ങള്‍ക്ക് അധികം വില കൊടുക്കേണ്ടതില്ലെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. (വിമര്‍ശിക്കുന്നവരുടെ ഉദ്ദേശ ശുദ്ധി കൂടി പരിഗണിക്കണമല്ലോ - മറ്റാര്‍ക്കും ഇങ്ങനെയൊന്ന് ചെയ്യാന്‍ തോന്നിയുമില്ലല്ലോ). ഇവിടെ താങ്കളെ വിമര്‍ശിക്കാന്‍ പരമകാരുണികനായ അല്ലാഹുവിന് മാത്രമാണധികാരം എന്നെന്റെ മനസ്സ് പറയുന്നു... അതങ്ങനെ തന്നെയാവട്ടെ. ഹൃദയപൂര്‍വം' - ജയകൃഷ്ണന്‍ കാവാലം.

ഖത്തറില്‍ ജോലി ചെയ്യുന്ന ചാവക്കാട് സ്വദേശി മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിന്റെ 'ഖുര്‍ആന്‍ മലയാള പരിഭാഷ' എന്ന ബ്ളോഗില്‍ കൊടുത്ത വിശുദ്ധ ഖൂര്‍ആനിലെ 'അന്നിസാ' അധ്യായത്തിന്റെ മലയാളം പരിഭാഷ വായിച്ച ജയകൃഷ്ണന്‍ അതേ ബ്ളോഗില്‍ തന്നെ നല്‍കിയ ഒരു കമന്റാണിത്.

'ജയ കൃഷ്ണന്, താങ്കളുടെ കമന്റ് വായിച്ചു. വളരെയേറെ സന്തോഷം. തീര്‍ച്ചയായും ഞാന്‍ അനുമതി തരുന്നു. താങ്കളുടെ ഇത്തരമൊരു ചിന്തക്ക് എത്ര തന്നെ പ്രശംസിച്ചാലും ഒന്നും ആവില്ല എന്നറിയാം. ഞാന്‍ ഒരു പുണ്യ പ്രവര്‍ത്തനം ചെയ്തുവെങ്കില്‍ താങ്കള്‍ ചെയ്യുവാന്‍ പോകുന്നത് അതിലേറെയാണ്'. ബ്ളോഗിലൂടെ മുഹമ്മദ് സഗീറിന്റെ മറുപടി. രണ്ട് പേരും പരസപരം പരിചയമില്ലാത്തവര്‍. അവര്‍ ബന്ധപ്പെടുന്നത് ബ്ളോഗിലൂടെ മാത്രം. ഒരുപാട് അന്വേഷിച്ചു നടന്നിട്ടും ലഭിക്കാതിരുന്ന വിശുദ്ധ ഖുര്‍ആനിലെ ആ 'അമൂല്യ നിധി'യാണ് ജയകൃഷ്ണനെയും മുഹമ്മദ് സഗീറിനെയും പരസ്പരം ബന്ധിപ്പിച്ചത്. http://khuran.blogspot.com എന്ന ബ്ളോഗിലൂടെ അവരുടെ ഈ സൌഹൃദം വളരുകയാണ്.

പൂനെയില്‍ ജോലി ചെയ്യുന്ന പാലക്കാട് ജില്ലയിലെ കരിമ്പ സ്വദേശിയായ ഷിജു അലക്സ് തന്റെ 'അന്വേഷണം' എന്ന ബ്ളോഗില്‍ (http://shijualex.blogspot.com) 'വിശ്ദ്ധ ഖുര്‍ആനും മലയാളം വിക്കിഗ്രന്ഥശാലയില്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ. 'വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഖുര്‍ആന്റെ മലയാളം പരിഭാഷയും മലയാളം വിക്കി ഗ്രന്ഥശാലയിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആന്റെ മലയാള പരിഭാഷ വിക്കിയില്‍ ചേര്‍ക്കുവാന്‍ ആവശ്യമായ വിധത്തില്‍ 'ഖുര്‍ആന്‍ മലയാളം' (www.quranmalayalam.com) എന്ന സൈറ്റിലെ ഡാറ്റാബെയ്സ് ഷെയര്‍ ചെയ്യുകയും ഇതു ആവശ്യമായ എല്ലാ അനുമതിയും സഹായങ്ങളും ചെയ്തു തന്ന ഖുര്‍ആന്‍ മലയാളം സൈറ്റിന്റെ വെബ് മാസ്റ്റര്‍ ശ്രീ. ഹിശാം കോയ അവര്‍കളോട് ഉള്ള പ്രത്യേക നന്ദി ഇത്തരുണത്തില്‍ രേഖപ്പെടുത്തട്ടെ. കണ്ടന്റ് വിക്കിയിലിടുന്നതിന് വിക്കിയിലെ ഒരു ഉപയോക്താവായ ശ്രീ. അനൂപനും സഹകരിച്ചു. അദ്ദേഹത്തിനും നന്ദി. നെറ്റില്‍ നിന്നുള്ള കണ്ടന്റ് വിക്കി ഫോര്‍മാറ്റിലേക്ക് കെണ്ടുവരുന്നതിന് ഞങ്ങള്‍ക്ക് സഹായകമായ രീതിയില്‍ ഒരു എക്സ്ല്‍ മാക്രോ എഴുതി തന്ന പ്രമുഖ ബ്ളോഗറായ ശ്രീ. തമനുവിനോടുള്ള പ്രത്യേക നന്ദി അറിയിക്കട്ടെ. അത് ഇല്ലായിരുന്നെങ്കില്‍ ഈ അടുത്തൊന്നും ഖുര്‍ആന്റെ വിക്കിവല്‍ക്കരണം പൂര്‍ത്തിയാവുമായിരുന്നില്ല. ഖുര്‍ആന്റെ ആദ്യത്തെ അധ്യായത്തിലേക്കുള്ള ലിങ്ക് ഇവിടെ. (http://ml.wikisource.org/wiki/Holy_Quran/Chapter_1) ഈ താളില്‍ എത്തിപ്പെട്ടാല്‍ പിന്നെ ഖുര്‍ആന്റെ ഏത് അധ്യായത്തിലേക്ക് പോകാനും എളുപ്പമാണ്. അതിന് സഹായകമായ രീതിയില്‍ ഓരോ അധ്യായത്തിലും നിരവധി നാവിഗേഷന്‍ ടെംബ്ളറ്റുകള്‍ ചേര്‍ത്തിട്ടുണ്ട്. ഈ നാവിഗേഷന്‍ ടെംബ്ളറ്റുകള്‍ നിര്‍മ്മിക്കുന്നതിനാണ് കുറെ സമയം ചിലവായത്...'

നെറ്റിലെ സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ ഭാഗമായ 'മലയാളം വിക്കി ഗ്രന്ഥശാലാ' സംരംഭത്തിലൂടെ പരസ്പരം ബന്ധപ്പെട്ട ഷിജു അലക്സും ഹിശാം കോയയും അനൂപനും തമനുവും വിശുദ്ധ ഖുര്‍ആന്റെ മലയാളം പതിപ്പ് നെറ്റില്‍ ലഭ്യമാക്കിയതിന് നടത്തിയ ശ്രമങ്ങളാണ് ഷിജു അലക്സ് തന്റെ ബ്ളോഗിലൂടെ വിവരിക്കുന്നത്.

ഇതാണ് ബ്ളോഗിന്റെയും ബ്ളോഗര്‍മാരുടെയും ലോകം. ആ വിശാല മനസ്കതയും സഹകരണ മനോഭാവവും മാതൃകാപരമായരിക്കുന്നു. ബ്ളോഗ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'വെബ് ലോഗു'കള്‍ സ്വതന്ത്ര ആശയവിനിമയോപാധി എന്ന നിലക്ക് ഇതിനകം നെറ്റിലെ സജീവ സാന്നിധ്യമായിരിക്കയാണ്. മലയാളികള്‍ക്കിടയിലും ബ്ളോഗ് ഹരമായി മാറിയിരിക്കുന്നു. ഗള്‍ഫുകാരുള്‍പ്പെടെയുള്ള വിദേശ മലയാളികളാണ് ഇതിന്റെ ഉപയോഗത്തില്‍ മുന്‍പന്തിയിലുള്ളത്. പതിനായിരത്തോളം ബ്ളോഗുകള്‍ ഇതിനകം മലയാള ഭാഷയില്‍ നിലവില്‍ വന്നുവെന്നാണ് കണക്ക്. മലയാള ഭാഷക്ക് ഏകീകൃത യൂണികോഡ് നിലവില്‍ വന്നതാണ് മലായള ഭാഷയിലും ഇങ്ങനെയൊരു കുതിപ്പുണ്ടാകാന്‍ കാരണം. ലോകത്തിലെ എല്ലാ ഭാഷകളും ഇന്റര്‍നെറ്റിലൂടെ അനായാസം കൈകാര്യം ചെയ്യുന്നതിനായി പ്രമുഖ കമ്പ്യൂട്ടര്‍ കമ്പനികള്‍ ചേര്‍ന്ന് രൂപം നല്‍കിയ കണ്‍സോര്‍ഷ്യമാണ് മലയാളം യൂണികോഡിനും രൂപം നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ അതിന് വലിയ പ്രോല്‍സാഹനം നല്‍കുകയും ചെയ്തു. വിവിധ സെര്‍ച്ച് എഞ്ചിനുകളില്‍ കയറി മലയാളത്തില്‍ തിരച്ചില്‍ നടത്താന്‍ ഇതോടെ സാധ്യമായിരിക്കുന്നു. മലയാള ദിനപത്രങ്ങളും വാരികകളും ഇതര പ്രസിദ്ധീകരണങ്ങളുമൊക്കെ യൂണികോഡിലേക്ക് കൂടുമാറുന്ന തിരിക്കിലാണിപ്പോള്‍. മലയാളം വെബ്സൈറ്റുകളും ഈ രീതിയില്‍ യൂണികോഡിലേക്ക് പറച്ചുനടാന്‍ സമീപ ഭാവിയില്‍ ബന്ധപ്പെട്ടവര്‍ നിര്‍ബ്ബന്ധിതരാവും.

ആശയവിനിമയത്തിനായി വെബ്ബില്‍ സൂക്ഷിക്കുന്ന അറിവിന്റെ ശകലങ്ങളാണ് ബ്ളോഗുകളെന്ന് പറയാം. വ്യക്തികളുടെ ചിന്തകളും ആശയങ്ങളും പങ്കുവെക്കുന്ന ഓണ്‍ലൈന്‍ ഡയറിക്കുറിപ്പുകളെന്നും ഇതിനെ വിശേഷിപ്പിക്കാം. ആര്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതാണ് ബ്ളോഗ് നിര്‍മ്മാണവും അതിന്റെ പരിപാലനവും. വിവരസാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരുപറ്റം കമ്പ്യൂട്ടര്‍ വിദഗ്ധര്‍ 1997-ല്‍ വ്യക്തിഗത ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ ഈ നവീന രീതിക്ക് തുടക്കമിട്ടു. സ്വന്തമായി ബ്ളോഗ് കൈകാര്യം ചെയ്യുന്നവര്‍ക്ക് 'ബ്ളോഗര്‍' എന്ന് പറയുന്നു. ബ്ളോഗില്‍ വിവരങ്ങള്‍ ചേര്‍ത്ത് നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന പ്രക്രിയയാണ് ബ്ളോഗിംഗ്. 'ബൂലോക'മെന്നാണ് ബ്ളോഗിന്റെ മലയാളം ഭാഷ്യം. ബ്ളോഗ് ചെയ്യുന്നവരെ 'ബ്ളോഗന്‍', 'ബ്ളോഗിനി' എന്നിങ്ങനെ ലിംഗവിഭജനം നടത്തുകയും ചെയ്യാം. ഒരാള്‍ക്ക് എത്ര ബ്ളോഗുകള്‍ വേണമെങ്കിലും നിര്‍മ്മിച്ച് പരിപാലനം ചെയ്യാവുന്നതാണ്. ഇത്തരം ബ്ളോഗുകളില്‍ ചിലതെങ്കിലും പൂര്‍ണമായും വ്യക്തികളെ പ്രതിനിധാനം ചെയ്യുന്നവയായിരിക്കും. അതേസമയം വ്യക്തികള്‍ക്ക് അഞ്ജാതരായി വര്‍ത്തിക്കാനുള്ള ഇത്രയും വലിയ സൌകര്യം ഇന്റര്‍നെറ്റൊരുക്കുന്ന ഈ സൈബര്‍ ലോകത്ത് മാത്രമേ ലഭിക്കൂ.

വെബ്സൈറ്റ് നിര്‍മ്മാണത്തെപ്പോലെ ബ്ളോഗ് നിര്‍മ്മാണത്തിന് സാങ്കേതിക പരിജ്ഞാനം ഒട്ടും ആവശ്യമില്ല. സാമ്പത്തിക ചിലവും ഇല്ല. ഇ-മെയില്‍ അക്കൌണ്ട് നിര്‍മ്മിക്കുന്ന അതേ എളുപ്പത്തില്‍ ബ്ളോഗ് പേജും നിര്‍മ്മിക്കാന്‍ സാധിക്കും. blogger.com, wordpress.com, blogsome.com, blogg.co.uk, digg.com, rediff.com, indiatimes.com, 360.yahoo.com, livejournal.comതുടങ്ങിയ ഒട്ടേറെ സൈറ്റുകള്‍ ഈ സേവനം സൌജന്യമായി നല്‍കിവരുന്നു. വെബ്സൈറ്റുകള്‍ ബ്ളോഗുകളാക്കി പേഴ്സണലൈസ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ കൂടുകയും അതുവഴി ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതിന്റെ ചില നേട്ടങ്ങള്‍ 'ബ്ളോഗ് പേജുകള്‍' സൂക്ഷിക്കുന്ന സൈറ്റുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നതുകൊണ്ടാണ് ഗൂഗിള്‍ തുടങ്ങിയ വമ്പ•ാര്‍ ബ്ളോഗുകള്‍ ചെയ്യാനുള്ള സൌകര്യം സൌജന്യമായി ലഭ്യമാക്കുന്നത്. പ്രതികരണങ്ങളയക്കാന്‍ അവസരം നല്‍കുന്നതിലൂടെ വായനക്കാര്‍ക്കും സജീവപങ്കാളിത്തം നല്‍കുന്നുവെന്നതാണ് മറ്റ് വെബ് പേജുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. എഴുത്തുകാര്‍ക്ക് ഏത് വിഷയത്തെക്കുറിച്ചും എപ്പോള്‍ വേണമെങ്കിലും എഴുതി പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നുവെന്നത് ഇവയുടെ മറ്റൊരു സവിശേഷതയാണ്. വിവിധ ബ്ളോഗുകളിലെയും വെബ്പേജുകളിലെയും വാര്‍ത്തകള്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഒന്നിച്ച് കാണിക്കുന്ന സോഫ്റ്റ്വെയര്‍ സംവിധാനമാണ് അഗ്രിഗേറ്ററുകള്‍. തനിമലയാളം (www.thanimalayalam.org),ചിന്ത (www.chintha.com/malayalam/blogroll.php), ബ്ളോഗ് ലോകം (bloglokam.org), മോബ്ചാനല്‍ (www.mobchannel.org) സ്മാര്‍ട്ട് നീഡ്സ് (www.smartneeds.net) തുടങ്ങിയവ ഇത്തരം അഗ്രിഗേറ്ററുകറുകളാണ്.

മലയാള ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇപ്പോള്‍ ബ്ളോഗിന് വന്‍പ്രാധാന്യമാണ് നല്‍കുന്നത്. ബ്ളോഗിലെ പോസ്റ്റുകള്‍ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാനും ചില മാധ്യമങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നു. മലയാളത്തിലെ ബ്ളോഗ് പോസ്റ്റുകള്‍ പുസ്തക രൂപത്തിലും ഇതിനകം പ്രസിദ്ധീകരിച്ചു.

1997 മുതല്‍ ബ്ളോഗിംഗ് തുടങ്ങിയെങ്കിലും 2002-2004 കാലത്താണ് അത് വ്യാപകമായത്. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2005-ല്‍ ബ്ളോഗുകളെസ്സംബന്ധിച്ച് നടത്തിയ പഠനത്തിലെ വിവരങ്ങളനുസരിച്ച് പുരുഷന്‍മാരെക്കാള്‍ സ്ത്രീകളാണ് ഈ രംഗത്തുള്ളത്. ഇറാഖ് യുദ്ധം, സെപ്റ്റംബര്‍ പതിനൊന്ന് സംഭവങ്ങള്‍ ഇതിന് ആക്കംകൂട്ടിയെന്നതും ശ്രദ്ധേയമാണ്. പത്രപ്രവര്‍ത്തകര്‍ക്ക് പ്രവേശന നിയന്ത്രണമുണ്ടായിരുന്ന ഇറാഖ് യുദ്ധത്തില്‍ ബ്ളോഗുകളാണ് വാര്‍ത്തയുടെ പ്രധാന ഉറവിടമായത്. Riverbendblog.blogspot.com വെബ്സൈറ്റില്‍ ഇറാഖ് യുവതി തയ്യാറാക്കിയ Baghdad Burning എന്ന ബ്ളോഗിലൂടെ പരമ്പരാഗത മാധ്യമങ്ങള്‍ പകരാത്ത ഒട്ടേറെ വിവരങ്ങളാണ് പുറത്തുവന്നത്. ഇത്തരം സാധ്യതകള്‍കൊണ്ടുതന്നെ പലപ്പോഴും ഇതര മാധ്യമങ്ങള്‍ ബ്ളോഗുകളില്‍ നിന്ന് വാര്‍ത്തകള്‍ ഉദ്ധരിക്കാറുണ്ട്. ബ്ളോഗര്‍മാരിലധികും 23-25 പ്രായക്കാരാണത്രെ. 2004 നവമ്പറിലെ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പോടെ ബ്ളോഗുകളുടെ ഉപയോഗത്തില്‍ വന്‍ വര്‍ധനവുണ്ടായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തവണ അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലേക്കുള്ള മല്‍സരത്തില്‍ ഒബാമെയെ തുണക്കുന്നതില്‍ ബ്ളോഗുകള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നാണ് വാര്‍ത്ത.
ഡിജിറ്റല്‍ കാമറകളുടെയും കാമറ ഘടിപ്പിച്ച മൊബൈല്‍ ഫോണുകളുടെയും പ്രചാരത്തോടെ ബ്ളോഗിന്റെ സാധ്യത ഗണ്യമാംവിധം വര്‍ദ്ധിച്ചിരിക്കയാണ്. ബ്ളോഗുകള്‍ക്കായി സെര്‍ച്ച് എഞ്ചിനുകളും നിലവില്‍ വന്നിരിക്കുന്നു. blogsearchengine.com എന്ന വെബ്സൈറ്റ് വിവിധ വിഭാഗങ്ങളിലെ പ്രമുഖ ബ്ളോഗുകള്‍ കാണാനും സെര്‍ച്ച് ചെയ്യാനും അവസരമൊരുക്കുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ബ്ളേഗിംഗിന് സര്‍ക്കാര്‍ അംഗീകാരമുണ്ട്. അവനവന്റെ വ്യക്തിത്വം വെളിപ്പെടുത്താതെയും ബ്ളോഗ് ചെയ്യാന്‍ നിയമ പരിരക്ഷ നല്‍കുന്നു. ബ്ളോഗര്‍ക്ക് ഇതര മാധ്യമ പ്രവര്‍ത്തകരെപ്പോലെത്തന്നെ സര്‍ക്കാര്‍ ഏജന്‍സികള്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധിക്കാനുള്ള അവകാശവും നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ ബ്ളോഗര്‍മാര്‍ക്ക് അക്രെഡിറ്റേഷന്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏറെ സന്തോഷത്തോടെയാണ് നേരത്തെ ഈ മേഖല സ്വീകരിച്ചത്. ഈസമയത്ത് മലയാളത്തില്‍ കാര്യമായ ഒരു 'ബൂലോക' കൂട്ടായ്മ നിലവിലില്ലായിരുന്നു.

ഇപ്പോള്‍ മലയാളം ബൂലോകം അത്യന്തം സജീവമായിരിക്കയാണ്. ആശയവിനിമയ ലോകത്ത് വലിയൊരു കുതിച്ചു ചാട്ടമാണിത്. കൊച്ചുകുട്ടികള്‍ക്കു വരെ തങ്ങളുടെ പ്രബന്ധങ്ങളും കഥകളും കവിതകളും ചിത്രങ്ങളുമൊക്കെ അതിവിശാലമായ ഇതിന്റെ ലോകത്ത് പ്രസിദ്ധീകരിക്കാനുള്ള സൌകര്യമൊരുങ്ങിയിരിക്കയാണ്. കുറുമാനും അവറാന്‍ കുട്ടിയും അനോണി ആന്റണിയും ഇടിവാളും ഭൂമിപുത്രിയും കാന്താരിക്കുട്ടിയും ഇഞ്ചിപ്പെണ്ണും പോക്കിരി വാസുവും പച്ചാളവും പോളച്ചനും പടൂസും വാവക്കാടനുമൊക്കെ മലയാളം ബൂലോകത്ത് മുന്നേറുകയാണ്. അത്യന്തം രസകരമായൊരു ലോകം തന്നെയാണത്. ബ്ളോഗ് അടുത്ത് പരിചയപ്പെട്ടാല്‍ പിന്നെ നിങ്ങളതില്‍ നിന്ന് പിന്‍മാറുന്നു പ്രശ്നമില്ല. രസകരമെന്ന് മാത്രമല്ല പഠനാര്‍ഹമായ ആയിരക്കണക്കിന് കുറിപ്പുകള്‍ക്കൊപ്പം ഗവേഷണ പ്രബന്ധങ്ങള്‍ വരെ നിങ്ങള്‍ക്കവിടെ ലഭിക്കും. ചൂടുള്ള വാര്‍ത്തകള്‍ക്കൊപ്പം ലോകത്തെങ്ങുമുള്ള മലയാളികളുടെ പ്രതികരണങ്ങളും ഒന്നിച്ചു ലഭിക്കുന്നു.

ബ്ളോഗര്‍മാര്‍ക്ക് അവരവരുടെ ആശയങ്ങളുണ്ട്. വ്യത്യസ്ത ചിന്താഗതിക്കാര്‍. വിവിധ രാഷ്ട്രീയ കക്ഷികളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിവിധ മതവിഭാഗക്കാര്‍. മതമില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ്് 'ബൂലോക'മെന്ന ഈ വിശാല പ്രപഞ്ചം. പാഠപുസ്തക വിവാദവും ആണവക്കരാറുമൊക്കെ ബ്ളോഗിലും പ്രതിഫലിക്കുന്നു. അതേസമയം ഹൃദയ വിശാലതയിലും പരസ്പര ബഹുമാനത്തിലും ബ്ളോഗര്‍മാര്‍ മാതൃകയാവുകയാണ്. ബ്ളോഗിലൂടെ അവര്‍ പരസ്പരം ഹൃദയം തുറക്കുന്നു. തങ്ങളുടെ ബ്ളോഗില്‍ മറ്റുള്ളവര്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും വളരെ മാന്യമായിട്ടാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്. ഏത്രീതിയിലെ സംവാദങ്ങള്‍ക്കും അവര്‍ ചെവികൊടുക്കുന്നു. എല്ലാ ആശയങ്ങളും തുറന്ന മനസ്സോടെ അവര്‍ കേള്‍ക്കുന്നു. ബ്ളോഗ് പേജുകള്‍ പതിവായി സന്ദര്‍ശിക്കുന്നവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടാതിരിക്കില്ല.

മലയാളത്തില്‍ എങ്ങനെ ബ്ളോഗ് നിര്‍മ്മിക്കാമെന്ന് നിങ്ങളെ പഠിപ്പിക്കുന്ന വലിയൊരു കൂട്ടം ബ്ളോഗുകള്‍ തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബ്ളോഗ് നിര്‍മ്മാണത്തിന്റെ ആദ്യാക്ഷരി മുതല്‍ അതിന്റെ സങ്കീര്‍ണതകളിലേക്ക് വരെ വെളിച്ചം പകരുന്നവയാണിവ. കമ്പ്യൂട്ടറില്‍ മലയാളം ലിപി പ്രത്യക്ഷമാക്കല്‍, മലയാളം യൂണികോഡ് ഉപയോഗം, മലയാളം ടൈപിംഗ്, മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യല്‍, ബ്ളോഗ് പേജുകളുടെ ക്രമികരണം, ഫോട്ടോ, പ്രസന്റേഷന്‍ പ്രോഗ്രാമുകള്‍, വീഡിയോ ക്ളിപ്പുകള്‍ തുടങ്ങിയവ ബ്ളോഗിലേക്ക് കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ ബ്ളോഗുകള്‍ വിശദീകരിക്കുന്നു. മലയാളത്തില്‍ ബ്ളോഗ് കൂടുതല്‍ ജനപ്രിയമാക്കാനായി കേരളാ ബ്ളോഗ് അക്കാദമി പോലുള്ള ബ്ളോഗര്‍മാരുടെ കൂട്ടായ്മകളും രംഗത്തുണ്ട്.

ബ്ളോഗ് ഹെല്‍പ്ലൈന്‍ (http://bloghelpline.blogspot.com), ഇപത്രം (epathram.com/home/boologam), കേരള ബ്ളോഗ് അക്കാദമി (keralablogacademy.blogspot.com), എങ്ങനെ മലയാളം ബ്ളോഗ് തുടങ്ങാം (howtostartamalayalamblog.blogspot.com), നിങ്ങള്‍ക്കായി (ningalkkai.blogspot.com), ബ്ളോഗ് സഹായി (blogsahayi.blogspot.com) തുടങ്ങിയ ഒട്ടേറെ ബ്ളോഗ് സൈറ്റുകളാണ് ഈ രീതിയില്‍ രംഗത്തെത്തിയിരിക്കുന്നത്.

ചുരുക്കത്തില്‍ ആശയ വിനിമയ ലോകത്ത് അതിവിശാലമായൊരു ഭൂമികയാണ് ബ്ളോഗിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. കാലഘട്ടത്തിന്റെ മാധ്യമമായി ബ്ളോഗ് വളരുകയാണ്. അതിരുകളും പരിധികളുമില്ലാത്ത വ്യക്തി ബന്ധങ്ങളുടെ അതിവിശാല ലോകം. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഇത് വന്‍തോതില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.
*****


2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ഇനി സഹചാരിയായി സ്മാര്‍ട്ട്ഫോണുകള്‍






(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2006 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

നോട്ട്ബുക്ക് കമ്പ്യൂട്ടറിന്റെ വ്യാപനം പോയ വര്‍ഷം സംസ്ഥാന ഐ.ടി. മേഖലയിലെ ശ്രദ്ധേയമായ സംഭവമായിരുന്നു. ഈ രംഗത്തുണ്ടായ വിലക്കുറവായിരുന്നു മുഖ്യ ഘടകം. മുപ്പതിനായിരം രൂപക്ക് താഴെ നോട്ട്ബുക്ക് കമ്പ്യൂട്ടര്‍ ലഭ്യമായിത്തുടങ്ങിയതോടെ സാധാരക്കാര്‍ക്ക്പോലും അത് പ്രാപ്യമായി. നമ്മുടെ മൊബൈല്‍ കമ്പ്യൂട്ടിംഗ് രംഗം സജീവമായിരിക്കയാണ്. അത്രതന്നെ വേഗത കൈവരിക്കാനായിട്ടില്ലെങ്കിലും ക്രമേണ വ്യാപകമായി വരുന്ന മറ്റൊരു മേഖലയാണ് സ്മാര്‍ട്ട്ഫോണ്‍. മൊബൈല്‍ ഫോണില്‍ പി.ഡി.എ (പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്) സൌകര്യം കൂടി ലഭ്യമാക്കിക്കൊണ്ടാണ് സ്മാര്‍ട്ട് ഫോണുകളുടെ വരവ്. അതോടെ ഹാന്‍ഡ്ഹെല്‍ഡ് പി.സി, പാം ടോപ് കമ്പ്യൂട്ടര്‍ എന്നീ ഇനങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിരിക്കയാണ്. അത്തരം ഉപകരണങ്ങള്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകളായി രൂപം പ്രാപിച്ചുവെന്നതാണവസ്ഥ. പേഴ്സണല്‍ ഡയറി, ടാസ്ക് മാനേജ്മെന്റ്, പരിധിയില്ലാത്ത അഡ്രസ് ബുക്ക് എന്നിവക്ക് പുറമെ വേര്‍ഡ്, എക്െസല്‍, പവര്‍പോയിന്റ് ഫയലുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധാരണ സ്മാര്‍ട്ട് ഫോണില്‍ സൌകര്യമുണ്ട്. കൂടെ വീഡിയോ ക്യാമറയും എം.പി.3 പ്ളേയറും കൂടിയായല്‍ യുവാക്കളെയും ആകര്‍ഷിക്കുകയായി. ഇതൊരു റിമോട്ട് കണ്‍ട്രോളായും ഇ-ബുക്ക് റീഡറായും പ്രയോജനപ്പെടുത്താനായാല്‍ കൂടുതല്‍ സൌകര്യമായി. ഇത്തരം സ്മാര്‍ട്ട് ഫോണുകളില്‍ ഇന്റര്‍നെററ് സര്‍ഫിംഗിനായി വെബ്ബ്രൌസറും ഇ-മെയില്‍ പ്രോഗ്രാമും ഉള്‍പ്പെടുത്തിയിരിക്കുന്നു. ലേകത്തെങ്ങുമുള്ള കൂട്ടുകാരുമായും സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യാനും ഇന്‍സ്റ്റന്റ് മെസ്സേജയക്കാനും സ്മാര്‍ട്ട് ഫോണുകളില്‍ ഇപ്പോള്‍ സൌകര്യമുണ്ട്. ഇതിനൊക്കെ പുറമെ നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കാന്‍ സാധിക്കുന്ന ആയിരക്കണക്കിന് സോഫ്റ്റ്വെയറുകള്‍. പ്രശസ്ത പേഴ്സണല്‍ അക്കൌണ്ടിംഗ് പ്രോഗ്രാമായ ക്വിക്കണ്‍, ഓക്സ്ഫോര്‍ഡ് ഡിക്ഷണറി തുടങ്ങിയ ഒട്ടനവധി സോഫ്റ്റ്വെയറുകളുടെ പോക്കറ്റ് വേര്‍ഷനുകളും ഉതിലുള്‍പ്പെടുന്നു. ചുരുക്കത്തില്‍ നമ്മുടെ സന്തത സഹചാരിയായി മാറിയ മൊബൈല്‍ ഫോണിനെ കമ്പ്യൂട്ടറിന്റെ മിക്കദൌത്യങ്ങളും നിര്‍വഹിക്കാന്‍ പ്രാപ്തമാക്കുന്ന എല്ലാ സൌകര്യവും സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാണെന്നതാണ് ഇതിനെ ആകര്‍ഷകമാക്കുന്നത്.

2008ഓടെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ 25 ശതമാനവും സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളായി മാറുമെന്നാണ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തെ അതികായന്‍മാരായ നോക്കിയയുടെ പ്രതീക്ഷ. നിലവിലെ നോട്ട്ബുക്ക് കമ്പ്യൂട്ടറിന്റെ സ്ഥാനം ഉത്തരം സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു. കൂടുതല്‍ യാത്രചെയ്യുന്ന ബിസിനസ് എക്സിക്യൂട്ടീവുകളും പത്രപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ ലാപ്ടോപിന് പകരം സ്മാര്‍ട്ട്ഫോണകള്‍ തെരഞ്ഞെടുക്കാനാണിഷ്ടപ്പെടുക. ലാപ്ടോപിനെ അപേക്ഷിച്ച് പോക്കറ്റിലൊതുങ്ങുന്ന വലുപ്പവും അതേസമയം പ്രവര്‍ത്തനങ്ങളിലെ മികവുമാണിതിന് കാരണം. കമ്പനി എക്സിക്യൂട്ടീവുകള്‍ക്ക് സ്റ്റാഫുമായി ബന്ധപ്പെടാമെന്നതിലുപരി ഓഫീസിലെ കമ്പ്യൂട്ടറിലെന്നപോലെ യാത്രയില്‍ ഇ-മെയില്‍ ചെക്ക്ചെയ്യാനും പെട്ടെന്ന് മറുപടി അയക്കാനും സ്മാര്‍ട്ട് ഫോണ്‍ സഹായിക്കുന്നു. പത്രപ്രവര്‍ത്തകര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ക്യാമറയിലൂടെ എടുക്കുന്ന പടങ്ങള്‍ തല്‍സമയം ഇ-മെയില്‍ വഴിയോ എം.എം.എസ്. വഴിയോ പെട്ടെന്ന് പത്രസ്ഥാപനങ്ങളിലെത്തിക്കാന്‍ സാധിക്കും. കമ്പ്യൂട്ടറിന്റെ സൌകര്യവും കൂടി നല്‍കുന്നതിനാല്‍ സാധാരണ ഓഫീസ് ജോലിക്കാര്‍ക്കും ബിസിനസ്കാര്‍ക്കും തങ്ങളുടെ ഓഫീസ് ജോലികള്‍ ഇത്തരം ഫോണിലൂടെ നിര്‍വഹിക്കാനാവും. സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കാവന്ന അക്കൌണ്ടിംഗ് സോഫ്റ്റ്വെയറുകളുപയോഗിച്ച് എവിടെവച്ചും ബിസിനസ് മാനേജ് ചെയ്യാന്‍ സാധ്യമാകുന്നു.

സ്മാര്‍ട്ട് ഫോണുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനുതകുന്ന ജി.പി.ആര്‍.എസ്, എഡ്ജ്, ബ്ളാക്ക്ബെറി തുടങ്ങിയ അതിവേഗ കണക്ഷനുകള്‍ കേരളത്തിലും ലഭ്യമായിരിക്കുന്നു. എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ തുടങ്ങിയ നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാര്‍ ജി.പി.ആര്‍.എസ്. സേവനം നേരത്തെത്തന്നെ നല്‍കി വരുന്നു. ബി.പി.എല്‍, ഐഡിയ തുടങ്ങിയ കമ്പനികും ഇത് പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലാണ്. സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുറമെ ഇന്ന് വിപണിയിലിറങ്ങുന്ന മിക്ക ഫോണുകളും ജി.പി.ആര്‍.എസ്. സപ്പോര്‍ട്ട് ചെയ്യുന്നവയാണ്. സാധാരണക്കാര്‍ റിംടോണും സംഗീതവും ചിത്രങ്ങളും മറ്റും ഡൌണ്‍ലോഡ് ചെയ്യാനാണിതുപയോഗിക്കുന്നുത്. എഡ്ജ്, ബ്ളാക്ക്ബെറി എന്നീ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ സംസ്ഥാനത്ത് എയര്‍ടെല്‍ കമ്പനി മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്.

വര്‍ധിച്ചുവരുന്ന സ്മാര്‍ട്ട്ഫോണ്‍ വിപണി ലക്ഷ്യമാക്കി നോക്കിയ വിപണിയിലിക്കിയ പുതിയ മോഡലുകളാണ് E60, E61, E70 എന്നിവ. ഇതില്‍ E61-ന് കമ്പ്യൂട്ടറിന് സമാനമായ QWERTY കീബോര്‍ഡുണ്ട്. ഇതുപയോഗിച്ച് പെട്ടെന്ന് മാറ്ററുകള്‍ ടൈപ് ചെയ്യാനാവും. സിംപിയാന്‍ 9.1 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് 75 മെഗാബയറ്റ് മെമ്മറി കപാസിറ്റിയുണ്ട്. ഉയര്‍ന്ന റെസല്യുഷനുള്ളതും താരതമ്യേന വലുതുമായ സ്ക്രീന്‍ ഇതിന്റെ സവിശേഷതയാണ്. എം.എസ്. ഓഫീസിലെ മിക്ക സോഫ്റ്റ്വെയറുകളും സപ്പോര്‍ട്ട് ചെയ്യുന്ന സെറ്റില്‍ ഇന്റര്‍നെറ്റ് ബ്രൌസിംഗിനും ഇ-മെയില്‍ സ്വീകരിക്കാനും അയക്കാനും പ്രത്യേകം സൌകര്യമുണ്ട്. നോക്കിയയുടെ E70 മോഡലും ഈ സൌകര്യങ്ങളെല്ലാം നല്‍കുന്നുണ്ട്. സ്ക്രീനിന്റെ ഇരുവശത്തുമായി സംവിധാനിച്ച സൌകര്യപ്രദമായ കീബോര്‍ഡ് ടൈപിംഗ് ജോലി എളുപ്പമാക്കുന്നു. E60 മോഡലിന് സാധാരണ മൊബൈല്‍ ഫോണിന്റെ കീബോര്‍ഡാണാങ്കിെലും സ്മാര്‍ട്ട് ഫോണിന്റെ മിക്ക ദൌത്യങ്ങളും ഏറെക്കുറെ ഇതിലുള്‍ക്കൊള്ളച്ചിരിക്കുന്നു.

സ്മാര്‍ട്ട് ഫോണുകളില്‍ എടുത്തുപറയാവുന്ന മറ്റൊരിനമാണ് ഹാന്‍ഡ് സ്പ്രിംഗ് കമ്പനിയുടെ Treo 600, Treo 650, Treo 700 എന്നീ മോഡലുകള്‍. പാം ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിന്റെ ആദ്യത്തെ രണ്ട് മോഡലുകള്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും ഏറെ പ്രിയങ്കരമായിരിക്കുന്നു. ഓഫീസ് പാക്കേജുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതിന് പുറമെ വെബ് ബ്രൌസറും ജഛജ ഇ-മെയില്‍ സൌകര്യവും മൂവി ക്യാമറയുമെല്ലാം ഇതിന്റെ സവിശേഷതകളാണ്. നെറ്റിലൂടെ സൌജന്യമായി ഡൌണ്‍ ലാഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്ന ആയിരക്കണക്കിന് സോഫ്റ്റ്വെയറുകള്‍ ഇതിന്റെ മറ്റൊരു സവിശേഷതയാണ്. വന്‍കിട അക്കൌണ്ടിംഗ് പാക്കേജുകള്‍ വരെ ഈ സോഫ്റ്റ്വെയര്‍ ശേഖരത്തിലുള്‍പ്പെടുന്നു. പാം ഓപറേറ്റിംഗ് സിസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ക്കായി സജ്ജമാക്കിയ പതിനായിരക്കണക്കിന് ഇ-ബുക്ക് ശേഖരവും ഇന്റര്‍നെറ്റിലുണ്ട്. www.palam.com, www.mytreo തുടങ്ങിയ നൂറുക്കണക്കിന് വെബ് സൈറ്റുകള്‍ ഈ സേവനം നല്‍കുന്നു. Treo 650 മോഡലില്‍ ബ്ളൂടൂത്ത് വയര്‍ലെസ് സംവിധാനവും ലഭ്യമാണ്. ഹാന്‍ഡ് സ്പ്രിംഗ് കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ Treo 700 വിന്‍ഡോസ് മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമാണുപയോഗിക്കുന്നത്. വിന്‍ഡോസ് എക്സ്.പിയുടെ പോക്കറ്റ് പതിപ്പാണിത്. സ്മാര്‍ട്ട് ഫോണ്‍ ഇനത്തിലെ ഏറ്റവും പുതിയ ഈ ഹാന്‍ഡ്സെറ്റ് ഇന്ത്യയില്‍ അടുത്ത് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍റേറ്റ്സ് ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണെന്നാണ് ഇതിന്റെ സവിശേഷതയായി നിര്‍മാതാക്കളുയര്‍ത്തിക്കാട്ടുന്നത്. മൊബൈല്‍ ഫോണു കമ്പ്യൂട്ടറും തമ്മിലെ അന്തരം ഇല്ലാതാക്കുന്നുവെന്നാണ് ഇതിന്റെ മുഖ്യ സവിശേഷത.

മ്രുഖ ഹാന്‍ഡ്ഹെല്‍ഡ് പിസി നിര്‍മാതാക്കളായ എച്ച്.പി. വയര്‍ലെസ് സപ്പോര്‍ട്ട് ഹാന്‍ഡ് ഹെലഡ് പി.സിക്ക് പുറമെ ഇപ്പോള്‍ 'ഐ പാക്' സ്മാര്‍ട്ട് ഫോണുകളും വിപണിയിലെത്തിച്ചു തുടങ്ങി. സ്മാര്‍ട്ട് ഫോണിന്റെ ഭാവി സാധ്യത മുന്നില്‍ കണ്ട് ഇത്തരം ഹാന്‍ഡ് സെറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് കമ്പനിയുടെ പരിപാടി. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിലികോം കമ്പനി പുറത്തിറക്കുന്ന 'ഐമാറ്റ്' സ്മാര്‍ട്ട് ഫോണുകളാണ് ഈ ഇനത്തിലെ മറ്റൊരിനം. വിന്‍ഡോസ് മൊബൈല്‍ ഓപറേറ്റംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐമാറ്റിന്റെ ഹാന്‍ഡ് സെറ്റുകള്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഏറെ പരിചിതമാണ്.

Treo 650 പോലുള്ള ഉയര്‍ന്ന സവിശേഷതയുള്ള സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഇപ്പോള്‍ വിലക്കൂടുതലുണ്ടെങ്കിലും സാധാരണ ഉപയോഗത്തിനുള്ളവ ഇരുപതിനായിരം രൂപക്ക് താഴെ ലഭിക്കുന്നതാണ്. ഭാരക്കൂടുതലില്ലാതെ ഉള്ളംകൈയിലും പോക്കറ്റിലും ഒതുക്കാവുന്ന സ്മാര്‍ട്ട് ഫോണുകള്‍ മൊബൈല്‍ ഫോണിനോടൊപ്പം കമ്പ്യൂട്ടറിന്റെ മിക്ക ഉപയോഗങ്ങളും സാധ്യമാക്കുന്നു. അതോടൊപ്പം എം.പി.3 പ്ളേയര്‍, ടൈപ് റിക്കോര്‍ഡര്‍, വീഡിയോ ക്യാമറ, റിമോട്ട് കണ്‍ട്രോള്‍, ഇ-ബുക്ക് റീഡര്‍ തുടങ്ങിയ ഒട്ടേശറ ഉപകരണങ്ങളുടെ സൌകര്യവും ഇവ നല്‍കുന്നു. ഇതുതന്നെയാണ് സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ ആകര്‍ഷണീയത.
*****

2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും വിദ്യാഭ്യാസ രംഗവും



(ഇന്‍ഫോ മാധ്യമം 21 ജൂണ്‍, 2001 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

കലാലയങ്ങളുടെ ചുമരുകര്‍ക്കുള്ളിലൊതുങ്ങിയിരുന്ന വിദ്യാഭ്യാസരംഗം ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വളര്‍ച്ചയോടെ പുതിയ ചക്രവാളങ്ങര്‍ തേടുകയാണ്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വിദ്യാഭ്യാസ മാധ്യമമായി രംഗത്തെത്തിയതോടെ ഈ മേഖലയില്‍ വലിയൊരു വിപ്ലവം തന്നെ അരങ്ങേറുന്നു. അതോടെ വിദ്യാഭ്യാസമെന്ന പ്രക്രിയ അത്യന്തം ലളിതവും ആകര്‍ഷകവുമായ ഒരനുഭവമായി മാറുകയാണ്. ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ക്ലാസ്സ് മുറികളിലിരുന്ന് ഇന്റര്‍നെറ്റുപയോഗിച്ച് അമേരിക്കന്‍ ശൂന്യാകാശ ഗവേഷണ കേന്ദ്രമായ നാസയിലെ വിദഗ്ദരുമായും മറ്റും ാശയ വിനിമയം സാധ്യമാവുന്ന വിധം ആഗോള തലത്തില്‍ വിദ്യാഭ്യാസ രംഗം പുരോഗമിച്ചിരിക്കുന്നു.

ക്ലാസ്റൂമുകളിലേക്ക് ഇന്റര്‍നെറ്റ് കടന്ന് വരുന്നതോടെ അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധത്തിലും മാറ്റങ്ങള്‍ പ്രകടമാവുകയാണ്. സിലബസനുസരിച്ചുള്ള പാഠപുസ്തകം മറിച്ച് ഉരുവിട്ട് പഠിപ്പിക്കുന്ന അധ്യാപകന്‍ മേലില്‍ അതിവിപുലമായ വൈജാനിക ലോകത്തേക്ക് വിദ്യാര്‍ത്ഥിയെ കൈപിടിച്ചാനയിക്കുന്ന മാര്‍ഗ ദര്‍ശകനായിരിക്കും. വിരസമായ പാഠപുസ്തകങ്ങള്‍ക്ക് പകരം മള്‍ട്ടി മീഡിയയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള കമ്പ്യൂട്ടര്‍ സോഫ്്റ്റ് വെയറുകള്‍ പള്ളിക്കൂടങ്ങളില്‍ വ്യാപകമായി ഉപയോഗിച്ച് വരികയാണ്. ഓരോ വിദ്യാര്‍ത്ഥിക്കും തന്റെ ബുദ്ധി ശക്തിക്കും കഴിവുകര്‍ക്കും അനുയേജ്യമായ പാഠ്യ പദ്ധതിയും പഠന രീതിയും സ്വയം തെരഞ്ഞെടുക്കാന്‍ സാധ്യമാകുന്ന അവസ്ഥയും സംജാതമാവും. ലോകത്തെങ്ങുമുള്ള ഗവേഷണ കേന്ദ്രങ്ങളുടെയും ഉന്നത കലാലയങ്ങളുടെയും ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെയും വന്‍കിട ലൈബ്രറികളുടെയും താക്കോല്‍ക്കൂട്ടം എപ്പോഴും വിദ്യാര്‍ത്ഥിയുടെ വിരല്‍ത്തുമ്പിലുണ്ടായിരിക്കും.

'നാസ'യിലെ ശാസ്ത്രജ്ഞരും കമ്പ്യൂട്ടര്‍ വിദഗ്ദരും ചേര്‍ന്ന് രൂപം നല്‍കിയ 'ഭാവി ക്ലാസ്സ് റൂം' (Classroom of the Future) എന്ന പ്രോഗ്രാം വിദ്യാഭ്യാസ രംഗത്ത് ആധുനിക ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രയോജനപ്പെടുത്തതിന് മികച്ച ഉദാഹരണമാണ്. നാസയുടെ കീഴില്‍ കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളിലായി നടത്തപ്പെട്ട ഗവേഷണ നിരീക്ഷണങ്ങളുടെ ഫലസിദ്ധി ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കതീതമായി ലോകത്തെങ്ങുമുള്ള പ്രാഥമിക ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്രാപ്യമാവുന്ന വിധം www.cotf.edu എന്ന സൈറ്റില്‍ സംവിധാനിച്ചിരിക്കുന്നു. എക്സ്പൊളൊറേഷന്‍, സിമുലേഷന്‍ തുടങ്ങിയ രീതികളവലംബമാക്കി ശാസ്ത്ര രംഗത്തെ ഒട്ടനവധി ശാഖകളിലും അവഗാഹം നേടാന്‍ സൈറ്റ് പ്രയോജനപ്പെടും. പരിസ്ഥിതി ഗവേഷണ രംഗത്ത് ഏറെ പ്രയോജനപ്പെടുത്താവുന്ന Exploring the Environment എന്ന വിദ്യാഭ്യാസ പരിപാടിയും സൈറ്റിലുണ്ട്. ഭാഷാഭ്യസന രംഗത്തും മറ്റും വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് ഒട്ടനവധി സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. സ്വഭാവികമായും ഇതില്‍ ഇംഗ്ലീഷ് ഭാഷക്കാണ് പ്രാമുഖ്യം. www.hiway.co.uk/-ei/intro/html, www.lisa.src.ncu.edu.tw, http://heasarc.gsfc.nasa.gov/docs, www.info/webstars.html തുടങ്ങിയ സൈറ്റുകളെല്ലാം ഇത്തരം സേവനങ്ങള്‍ കാഴ്ച വെക്കുന്നു.

കേരളത്തിലെ വിദ്യാലയങ്ങളെസ്സംബന്ധിച്ചേടത്തോളം കമ്പ്യൂട്ടര്‍ പഠനവും അധ്യയനത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ പ്രയോഗവല്‍ക്കരണവും പ്രാരംഭ ഘട്ടത്തിലാണുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും ഈ രംഗത്തെ പ്രവര്‍ത്തനം മന്ദഗതിയിലായതിനാല്‍ കാലത്തിനൊപ്പം മുന്നേറാന്‍ നമുക്കായിട്ടില്ല. അധുനിക യുഗത്തിലെ ശക്തിയുടെ സ്രോതസ്സ് സമ്പത്തും ആയുധങ്ങളുമല്ല, മറിച്ച് മനുഷ്യന്‍ കൈവശപ്പെടുത്തുന്ന ടെക്നോളജിയും ഡാറ്റകളുമായിരിക്കും. ആ നിലക്ക് നമ്മുടെ വിദ്യാഭ്യാസ രംഗത്ത് കമ്പ്യൂട്ടറിനും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്കും അര്‍ഹമായ പരിഗണന ലഭിക്കേണ്ടതുണ്ട്. പുതിയ യുഗത്തിന്റെ സവിശേഷതകള്‍ മുഴുക്കെ ഉള്‍ക്കൊള്ളാനും കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റാനും പ്രാപ്തമാവുന്ന വിധത്തില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം വ്യാപകമാക്കണം.

അതേസമയം കമ്പ്യൂട്ടര്‍ വിദ്യാഭ്യാസമെന്നാല്‍ ഡോസും വിന്‍ഡോസും ഏതാനും സോഫ്റ്റ്വെയര്‍ പാക്കേജുകളും പഠിക്കലും പഠിപ്പിക്കലുമാണെന്ന ധാരണ തിരുത്തേണ്ടതുണ്ട്. പരമ്പരാഗതമായി നാം ചെയ്ത് വരുന്ന തൊഴിലുകള്‍ക്ക് വേഗതയും സൂക്ഷ്മതയും വര്‍ദ്ധിപ്പിക്കുക എന്നതിലുപരി ആധുനിക മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ മിക്ക പ്രശ്നങ്ങളുടെയും പരിഹാരമായിട്ടാണ് കമ്പ്യൂട്ടറും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും മേലില്‍ വര്‍ത്തിക്കുകയെന്ന് തിരിച്ചറിയണം. അതനുസരിച്ച് വിദ്യാലയങ്ങളിലെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തെയും പരിശീലനത്തെയും അതി വിശാലമായൊരു വീക്ഷണ കോണിലൂടെ നോക്കിക്കാണാന്‍ നാം സന്നദ്ധരാവേണ്ടിയിരിക്കുന്നു.
*****

2009, ജൂലൈ 29, ബുധനാഴ്‌ച

സ്മാര്‍ട്ടാവുന്ന മൊബൈല്‍ ഫോണുകള്‍


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഫ്വെബുവരി 2004 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

മൊബൈല്‍ ഫോണ്‍ 'സ്മാര്‍ട്ടാ'വുന്നത് അത് ഏറെക്കുറെ ലാപ്ടോപ് കമ്പ്യൂട്ടറിന്റെയോ പി.ഡി.എയുടെയോ പ്രവര്‍ത്തനം കൂടി കാഴ്ചവെക്കുമ്പോഴാണ്. പരസ്പരം സംസാരിക്കുക, എസ്.എം.എസ് (Short Message Service) മുഖേന ചെറിയ സന്ദേശങ്ങള്‍ കൈമാറുക എന്ന സാധാരണ മൊബൈല്‍ ഫോണിന്റെ ദൌത്യത്തിന് പുറമെ ഇന്റര്‍നെറ്റ് ബ്രൌസിംഗും ഇ-മെയില്‍ സൌകര്യങ്ങളും നല്‍കാന്‍ ഇന്ന് മൊബൈല്‍ ഫോണുകള്‍ സജ്ജമായിരിക്കുന്നു. അതോടൊപ്പം നല്ലൊരു പി.ഡി.എ (Personal Digital Assistant) പോലെ വിശദമായ കോണ്‍ടാക്ട്് ലീസ്റ്റ്, കലണ്ടര്‍, ടാസ്ക്ക്, നോട്ട്സ്, റിമൈന്‍ഡര്‍ തുടങ്ങിയവ കുടി കൈകാര്യം ചെയ്യാന്‍ പ്രാപ്തമാവുക. ഇത്തരം ഹാന്‍ഡ് സെറ്റുകളില്‍ MP3 സംഗീതം കേള്‍ക്കാനും കളറില്‍ ചെറിയ വീഡിയോ ക്ളിപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനും സംവിധാനമുണ്ടായാല്‍ വളരെ നന്നായി. ഇതിനൊക്കെ പുറമെ സ്റ്റില്‍ ക്യാമറയായും വീഡിയോ ക്യാമറയായും ഉപയോഗിക്കാന്‍ സാധ്യമാവുക. എല്ലാം നിങ്ങളുടെ ഉള്ളം കൈയിലൊതുങ്ങുന്ന ചെറിയയൊരു മൊബൈല്‍ ഹാന്‍ഡ് സെറ്റില്‍. ഇതിപ്പോള്‍ ഏതാണ്ട് സാധ്യമായിരിക്കുന്നു. ചുരുങ്ങിയ പക്ഷം പോക്കറ്റിലൊരു പി.ഡി.എയും കൈയിലൊരു മൊബൈല്‍ ഹാന്‍ഡ് സെറ്റും എന്നതിന് പകരം ഇനി ഒരൊറ്റ ചെറിയ ഉപകരണം മതി.

ഇന്ത്യയില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിക്കുകയാണ്. 2004-മാണ്ടിന്റെ അവസാനത്തോടെ 5.6 കോടി മൊബൈല്‍ കണക്ഷനുണ്ടാവുമെന്നായിരുന്നു നേരത്തെയുള്ള അനുമാനം. പുതിയ കേന്ദ്ര ബജറ്റില്‍ മൊബൈല്‍ ഫോണിന്റെ തീരുവ ഗണ്യമായി കുറച്ചതിനാല്‍ ഹാന്‍ഡ് സെറ്റുകള്‍ക്ക് വലിയ തോതില്‍ വില കുറയാനിടയുണ്ട്. അതോടെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. കമ്പനി സ്റ്റാഫിനിടയില്‍ എസ്.എം.എസിന്റെ ഉപയോഗവും വര്‍ദ്ധിച്ചിരിക്കുന്നു. എവിടെയും ഏത് സമയത്തും കൃത്യമായ വിവരങ്ങള്‍ നന്നെക്കുറഞ്ഞ ചെലവില്‍ വളരെ വേഗത്തില്‍ കൈമാറ്റം ചെയ്യാന്‍ മൊബൈല്‍ ഫോണുപയോഗിച്ചുള്ള എസ്.എം.എസ്. സാങ്കേതിക വിദ്യ ഏറ്റവും ഫലപ്രദമാണ്. റിലയന്‍സ് പോലുള്ള മൊബൈല്‍ ഫോണ്‍ ഓപറേറ്റര്‍മാര്‍ ചില പ്രത്യേക പ്ളാനുകളില്‍ എസ്.എം.എസ്. സേവനം സൌജന്യമായി നല്‍കുന്നുണ്ട്.

ഹാന്‍ഡ്സ്പ്രിംഗ് കമ്പനിയുടെ 'ട്രെയോ 180' താരതമ്യേന വിലകറഞ്ഞതും നല്ല പ്രവര്‍ത്തനം കാഴ്ച വെക്കുന്നതുമായ മൊബൈല്‍ ഹാന്‍ഡ് സെറ്റാണ്. പാം ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.എയായും ഓര്‍ഗനൈസറായും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. വെബ് ബ്രൌസര്‍, ഇ-മെയില്‍ തുടങ്ങിയ സൌകര്യങ്ങളുള്ളതിന് പുറമെ ചെറുതാണെങ്കിലും ഇതര മൊബൈല്‍ സെറ്റില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണ്ണമായൊരു കീബോര്‍ഡുണ്ടെന്നതും ഇതിന്റെ പ്രത്യേകതയാണ്.4.2x2.8x0.8 ഇഞ്ചാണ് ഇതിന്റെ വലുപ്പം. 2.5 മണിക്കൂര്‍ സംസാരസമയവും 60 മണിക്കൂര്‍ സ്റ്റാന്റ്ബൈ സമയവും ലഭിക്കുന്ന സെറ്റിന്റെ വില 15000 രൂപയാണ്. ഹാന്‍ഡ്സ്പ്രിംഗ് കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ 'ട്രെയോ 600' കളര്‍ സ്ക്രീനും ഒട്ടേറെ പുതിയ സൌകര്യങ്ങളുമുള്‍ക്കൊള്ളുന്നതാണ്. എന്ത്കൊണ്ടോ കേരളത്തില്‍ പൊതുവെ ഹാന്‍ഡ്സ്പ്രിംഗിന്റെ സെറ്റുകള്‍ക്ക് പ്രിയം കുറവാണ്. മുംബൈയിലെ പ്രിട്രോഷ്നി കമ്പനിയാണ് ഇതിന്റെ വിതരണക്കാര്‍. സൈറ്റ് അഡ്രസ്. www.sastacomputers.com, www.handspring.com.

മൊബൈല്‍ രംഗത്ത് വലിയൊരു വിപ്ളവം തന്നെ കാഴ്ച വെച്ച റിലയന്‍സ് അവതരിപ്പിക്കുന്ന 'കിയോസെറാ' ഹാന്‍ഡ് സെറ്റ് ചെറിയൊരു കമ്പ്യൂട്ടറിന്റെ ഉപയോഗം തന്നെ കാഴ്ചവെക്കുന്നു. 'പാം' ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സെറ്റില്‍ ചിത്രങ്ങള്‍ക്കും വീഡിയോ ക്ളിപ്പിംഗിനും പുറമെ നിങ്ങളുടെ വേര്‍ഡ്, സ്പ്രെഡ്ഷീറ്റ് ഫയലുകളും മറ്റും സൂക്ഷിക്കാനായി 16 മെഗാബയ്റ്റ് മെമ്മറി ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ ആവശ്യമാണെങ്കില്‍ സെറ്റിലെ മെമ്മറി എകസ്പാന്‍ഷന്‍ കാര്‍ഡ് സ്ളോട്ട് ഉപയോഗിക്കാവുന്നതാണ്. സാധാരണ മൊബൈല്‍ കീ പാഡിന് പുറമെ ഒരു സോഫ്റ്റ് കീബോര്‍ഡും ഇതുള്‍ക്കൊള്ളുന്നു. ആവശ്യമാണെങ്കില്‍ ഓപ്ഷനലായി ഒരു പോര്‍ട്ടബിള്‍ കീബോര്‍ഡും ലഭ്യമാക്കാവുന്നതാണ്. ഇന്റര്‍നെറ്റ് ബ്രൌസര്‍, ഇ-മെയില്‍ സംവിധാനമുള്‍ക്കൊള്ളുന്ന ഈ ഹാന്‍ഡ് സെറ്റ് മുഖേന ഇതര ഫോണുകളെ അപേക്ഷിച്ച് പത്തിരട്ടി വേഗതയില്‍ ഡാറ്റ ഡൌണ്‍ ലോഡ് ചെയ്യാനാവുമെന്നാണ് റിലയന്‍സ് അവകാശപ്പെടുന്നത്. ഉള്ളം കൈയില്‍ എപ്പോഴും എവിടെയും ഒരു ഇന്റര്‍നെറ്റ് കണക്ഷനെന്ന സ്വപ്നം കിയോസറ പ്രായോഗികമാക്കുന്നു. ഫോള്‍ഡ് ചെയ്യാവുന്ന സെറ്റിന്റെ പുറത്ത് എക്സ്റ്റേണല്‍ കോളര്‍ ഐ.ഡി, സ്പീക്കര്‍ ഫോണ്‍, റ്റു ഡൂ ലീസ്റ്റ്, വോയ്സ് മെമ്മോ, മെമ്മോ പാഡ്, കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാന്‍ യു.എസ്.ബി, സീരിയല്‍ കണക്ഷന്‍ എന്നിവയൊക്കെ ഇതിന്റെ സവിശേഷതകളാണ്. വയര്‍ലെസ് ഇ-മെയില്‍ ആപ്ളിക്കേഷന്‍ മുഖേന നിങ്ങളുടെ ഇ-മെയിലും അറ്റാച്ച്മെന്റ് ഫയലുകളും ഏത് നിമിഷവും ലഭ്യമാക്കാം. റിലയന്‍സിന്റെ സാധാരണ സെറ്റിലൂടെ ലഭിക്കുന്ന 'വാപ്' സംവിധാനം വേഗതക്കുറവ് കാരണം പ്രായോഗികമല്ലെന്ന് ഇതിനകം ഉപയോക്താക്കള്‍ക്കറിയാം. 3.5 മണിക്കൂര്‍ സംസാര സമയവും 160 മണിക്കൂര്‍ സ്റ്റാന്റ്ബൈ സമയവും നല്‍കാന്‍ ഇതിന്റെ ബാറ്ററിക്ക് ശേഷിയുണ്ട്. 186 ഗ്രാമാണ് ഭാരം. ഇതര മൊബൈല്‍ കണക്ഷനെ അപേക്ഷിച്ച് കിയോസെറ സെറ്റ് അല്‍പം ചെലവേറിയതാണ്. 15000 രൂപ ആദ്യ പേയ്മെന്റ്. തുടര്‍ന്ന് ക്ളബ്ബ് മെമ്പര്‍ഷിപ്പും മറ്റെല്ലാ വരികളും ചേര്‍ന്ന് പ്രതിമാസം 1100 രൂപ. ഇന്റര്‍നെറ്റ് കണക്ഷന് വേറെ 200 രൂപയും. ഇന്റര്‍നെറ്റുപയോഗിക്കുന്ന സമയത്തിന് അതനുസരിച്ച് പിന്നെയും ചാര്‍ജ്ജ് നല്‍കണം. ദല്‍ഹി, മുംബൈ, ബാംഗ്ളൂര്‍ പോലുള്ള മഹാ നഗരങ്ങളില്‍ മാത്രമാണ് വെബ്വേള്‍ഡ് മുഖേന കിയോസറ ഇപ്പോള്‍ നല്‍കി വരുന്നത്. കേരളത്തില്‍ റിലയന്‍സിന്റെ വെബ്വേള്‍ഡുകളില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തു സെറ്റ് ലഭ്യമാക്കാവുന്നതാണ്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് എക്സ്.പിയുടെ മൊബൈല്‍ പതിപ്പായ 'വിന്‍ഡോസ് സ്മാര്‍ട്ട്ഫോണ്‍ 2002' എന്ന ഓപറേറ്റിംഗ് സിസ്റ്റമുപയോഗിക്കുന്ന ഹാന്‍ഡ്സെറ്റുകളിലൊന്നാണ് 'കാരിയര്‍ ഡിവൈസി'ന്റെ 'ഐ-മെയ്റ്റ്'. സ്വിച്ച്ഓണ്‍ ചെയ്യുമ്പോള്‍ വിന്‍ഡോസ് ലോഡ് ചെയ്യാന്‍ ഒരല്‍പം സമയമെടുക്കുമെങ്കിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെല്ലാം വളരെ വേഗത്തില്‍ നടക്കുന്നു. സെറ്റിന്റെ രൂപവും വലുപ്പവും സാധാരണ മൊബൈല്‍ ഫോണില്‍ നിന്ന് വ്യത്യസ്തമല്ല. അല്‍പം വീതിയോറിയ സ്ക്രീനുണ്ടെന്നത് ഒരു പ്രത്യേകതയാണ്. പോര്‍ട്ടബിള്‍ ഇന്റര്‍നെറ്റ് ബ്രൌസറിന് പുറമെ മൈക്രോസോഫ്റ്റ് ഔട്ട്ലുക്കിന്റെ പൂര്‍ണ്ണ ഉപയോഗം കാഴ്ച വെക്കുന്ന ഇ-മെയില്‍ പ്രോഗ്രാമും ഇതുള്‍ക്കൊള്ളുന്നു. കലണ്ടര്‍, ടാസ്ക്ക്, നോട്ട്പാഡ് തുടങ്ങിയ സംവിധാനങ്ങള്‍ക്ക് പുറമെ വിന്‍ഡോസ് മീഡിയാ പ്ളേയറും എം.എസ്.എന്‍. മെസ്സഞ്ചറും ഐ-മാറ്റില്‍ ലഭിക്കുന്നു. കീബോര്‍ഡ് സാധാരണ മൊബൈല്‍ ഫോണിന്റേതില്‍ നിന്ന് വ്യത്യസ്തമല്ല. ഇതര സ്മാര്‍ട്ട് ഫോണുകളില്‍ കാണുന്ന സോഫ്റ്റ് കീബോര്‍ഡും സറ്റൈലസ് പേനയും ഇതുപയോഗിക്കുന്നില്ല. അതിനാല്‍ തന്നെ ഇത്തരം സെറ്റുകളിലുണ്ടാവേണ്ട ഓഫീസ് പാക്കേജ് ഇല്ലെന്നത് ഇതിന്റെ പോരായ്മയാണ്. സ്കോട്ട്ലാന്റില്‍ സ്ഥാപിതമായ കമ്പനി ഈയിടെ തങ്ങളുടെ ആസ്ഥാനം ദുബൈ ഇന്റര്‍നെറ്റ് സിറ്റിയിലേക്ക് മാറ്റിയിരിക്കുന്നു. അഡ്രസ്സ് www.imate.com.

സ്മാര്‍ട്ട് ഫോണുകളുടെ കൂട്ടത്തില്‍ ഏറെ കൌതുകമുളവാക്കിക്കൊണ്ടാണ് സോണി എരിക്സന്റെ P900 ഹാന്‍ഡ് സെറ്റിന്റെ വരവ്. ഫോള്‍ഡ് ചെയ്ത രൂപത്തില്‍ സാധാരണ മൊബൈല്‍ ഫോണിന്റെ ഒരല്‍പം കൂടി വലുപ്പം തോന്നിക്കുന്ന സെറ്റിന് താരതമ്യേന വലിയൊരു കളര്‍ സ്ക്രീനുണ്ടെന്നത് ശ്രദ്ധേയമാണ്. പി.ഡി.എയുടെ എല്ലാ സൌകര്യങ്ങളും നല്‍കുന്ന സെറ്റില്‍ മ്യൂസിക് പ്ളേയറും ഇന്റര്‍നെറ്റ് ബ്രൌസറും ഇ-മെയില്‍ പ്രോഗ്രാമും ഇന്‍സ്റ്റന്റ് മെറ്റഞ്ചറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിനൊക്കെപ്പുറമെ ഒരു വീഡിയോ റെക്കോര്‍ഡിംഗ് ക്യാമറ കൂടി ഉള്‍ക്കൊള്ളുന്നുവെന്നാണ് ഇതിന്റെ മുഖ്യ സവിശേഷത. സെറ്റിന് ഇന്ത്യന്‍ വിപണിയില്‍ നാല്‍പതിനായിരം രൂപക്ക് മേല്‍ വിലയുണ്ട്.

മൊബൈല്‍ ഫോണ്‍ രംഗത്തെ അതികായന്‍മാരായ നോക്കിയയുടെ ആദ്യത്തെ സ്മാര്‍ട്ട് ഫോണായ 7700 ഈ വര്‍ഷം മധ്യത്തോടെയാണ് വിപണിയിലെത്തുന്നത്. നോക്കിയയുടെ സ്മാര്‍ട്ട് ഫോണിന് വേണ്ടി ഇത്രയും കാലം ഉപയോക്താക്കള്‍ കാത്തിരിക്കുമോ എന്നത് തര്‍ക്ക വിഷമാണ്. ഇതിനിടെ സാംസംഗ്, എല്‍ജി പോലുള്ള കമ്പനികള്‍ വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകളുമായി രംഗത്തെത്താന്‍ വലിയ താമസമുണ്ടാവില്ലെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ചൈനയില്‍ വിതരണം ചെയ്യുന്ന സാംസംഗിന്റെ സി.ഡി.എം.എ. ഫോണുകള്‍ ഇതിനകം സ്മാര്‍ട്ട് ഇനത്തിലേക്ക് കുതിച്ചിരിക്കുന്നു.

അതേതായാലും മൊബൈല്‍ ഫോണുകള്‍ കൂടുതല്‍ സൌകര്യങ്ങളോടെ കൂടുതല്‍ കരുത്തോടെ ‘സ്മാര്‍ട്ടാ’യി നമ്മുടെ കരങ്ങളിലെത്തുകയാണ്. ലാപ്ടോപിന്റെയും ഹാന്‍ഡ് ഹെല്‍ഡ് പീസിയുടെയും പി.ഡി.എയുടെയും പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ മൊബൈല്‍ ഫോണുകള്‍ക്ക് സാധ്യമായിരിക്കുന്നു. തുടക്കത്തില്‍ ഒരല്‍പം വിലക്കൂടുതലുണ്ടെങ്കിലും ടെക്നോളജിയുടെ വ്യാപനത്തോടെ സാധാരണക്കാരന്റെ കരങ്ങളിലും പെട്ടെന്ന് ഇത്തരം സ്മാര്‍ട്ട് ഫോണുകളെത്തുമെന്ന് പ്രതീക്ഷിക്കാം. മൊബൈല്‍ ഇന്റര്‍നെറ്റ് പോലെ മൊബൈല്‍ കോമേഴ്സും നമ്മുടെ നിത്യജിവിതത്തില്‍ സ്വാധീനം ചെലുത്തുന്ന കാലം വിദൂരമല്ല.
*****

2009, ജൂലൈ 25, ശനിയാഴ്‌ച

നാനോ ടെക്നോളജിയുടെ ഭാവി സാധ്യതകള്‍



പുസ്തക പരിചയം





(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ജൂലൈ 2005 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

അതിസൂക്ഷ്മവല്‍ക്കരണത്തിന്റെ (Micro Miniaturisation) സദ്ഫലങ്ങള്‍ ഏറ്റവുമധികം അനുഭവിച്ചത് കമ്പ്യൂട്ടര്‍ ഇന്‍ഡസ്ട്രയാണല്ലോ. നാല്‍പതുകളുടെ രണ്ടാം പകുതിയില്‍ മുപ്പത് ടണ്‍ ഭാരവും മൂന്ന് ബെഡ്റൂം കെട്ടിടത്തിന്റെ വലുപ്പവുമുണ്ടായിരുന്ന 'ഏനിയാക്' കമ്പ്യൂട്ടറില്‍ നിന്ന് മേശപ്പുറത്തുപയോഗിക്കുന്ന ഡെസ്ക്ക്ടോപ് ഇനങ്ങളും ലാപ്ടോപും പോക്കറ്റ് കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണുമെല്ലാം നിര്‍മ്മിക്കാനായത് ഇതിന്റെ ഫലമാണ്. 'സിലിക്കണ്‍' ഉപയോഗിച്ച് തയ്യാറാക്കുന്ന ഇപ്പോഴത്തെ മൈക്രോപ്രോസസ്സറുകളുടെ വലുപ്പം അതിന്റെ ഏറ്റവും താഴ്ന്ന പരിധിയിലെത്തിക്കൊണ്ടിരിക്കുന്നു. അതിനാല്‍ സിലക്കണ്‍ മൂലകത്തിന് പകരം ആറ്റങ്ങളും ത•ാത്രകളും ഡി.എന്‍.എ. ഘടകങ്ങളുമെല്ലാം ഉപയോഗിച്ചുള്ള പുതിയ തലമുറ കമ്പ്യൂട്ടറുകള്‍ക്ക് കാര്‍മികത്വം വഹിക്കാന്‍ നാനോടെക്നോളജി കടന്നുവരികയാണ്. ഒരു പഞ്ചസാരത്തരിയുടെ വലുപ്പത്തിലുള്ള സ്ഥലത്ത് ലക്ഷം കോടിക്കണക്കിന് (ട്രില്യന്‍) ബൈറ്റുകള്‍ ശേഖരിച്ചുവെക്കാന്‍ കഴിയുന്ന ഡാറ്റാ സംഭരണ മാധ്യമങ്ങളാണ് ഇനി വരാന്‍ പോകുന്നത്.
ദ്രവ്യത്തെ (Matter) അതിന്റെ പരമാണു തലത്തില്‍ (Atomic Scale) കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് നാനോടെക്നോളജി. കമ്പ്യൂട്ടര്‍ സയന്‍സിനൊപ്പം ഭൌതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വ്യത്യസ്ത ശാസ്ത്രശാഖകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഒരു നാനോമീറ്റര്‍ എന്നാല്‍ മീറ്ററിന്റെ നൂറ് കോടിയിലൊരംശമാണ്. നമ്മുടെ തലമുടിനാരിന്റെ വ്യാസം രണ്ട് ലക്ഷം നാനോമീറ്ററാണെന്ന് പറയുമ്പോള്‍ 'നാനോ'യുടെ സൂക്ഷ്മതലത്തിന്റെ വ്യാപ്തി ഊഹിക്കാമല്ലോ. ഒരു ആറ്റത്തിന്റെ വലുപ്പം നാനോമീറ്ററിന്റെ മൂന്നിലൊന്നാണെന്ന് പറയാം. നാനോടെക്നോളജിയുടെ വിവിധ വശങ്ങളും അതിന്റെ അനന്തസാധ്യതകളും അത്യന്തം ലളിതമായി വിവരിക്കുന്ന പുസ്തകമാണ് കെ. അന്‍വര്‍ സാദത്തിന്റെ 'നാനോടെക്നോളജി'.
പ്രകൃതിയിലെ സകല വസ്തുക്കളും ആറ്റങ്ങള്‍ ചേര്‍ന്നാണ് രൂപപ്പെടുന്നതെന്ന് നമുക്കറിയാം. എന്നാല്‍ ഇപ്രകാരം ആറ്റങ്ങള്‍ സംയോജിപ്പിച്ച് പുതിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന പ്രക്രിയ വളരെ ഉയര്‍ന്ന തോതിലും കാര്യക്ഷമത കുറഞ്ഞ രൂപത്തിലുമാണ്. വ്യക്തിഗത ആറ്റങ്ങളെ പെറുക്കിയെടുത്ത് കൈകാര്യം ചെയ്യാനുള്ള ശേഷി നാം ആര്‍ജ്ജിച്ചിരുന്നില്ലെന്ന് സാരം. ഇങ്ങനെ ആറ്റങ്ങളുടെയും അവ ചേര്‍ന്നുണ്ടാകുന്ന തന്‍മാത്രകളുടെയും രാസഗുണങ്ങള്‍ (അവ സംയോജിക്കുന്ന വിധം, വ്യത്യസ്ത ചാര്‍ജ്ജുകള്‍ പരസ്പരം ആകര്‍ഷിക്കുന്ന രീതി തുടങ്ങിയവ) കൃത്യമായി മനസ്സിലാക്കി അവയെ സംയോജിപ്പിച്ചുകൊണ്ട് അസാമാന്യ ഗുണങ്ങളുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുകയാണത്രെ നാനോടെക്നോളജിയിലെ പ്രധാന വെല്ലുവിളി.
വരും വര്‍ഷങ്ങളില്‍ നാനോടെക്നോളജി സൃഷ്ടിക്കുന്ന സ്വാധീനത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ നല്‍കുന്ന ചില സൂചനകള്‍ കാണുക. നാനോ മെഷീനുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള ആദ്യത്തെ പ്രവര്‍ത്തനം പ്രധാനമായും ശക്തിയേറിയ 'ഫൈബറുകള്‍' സൃഷ്ടിക്കുകയായിരിക്കും. അവസാനം വെള്ളം, ഭക്ഷണം തുടങ്ങി രത്നങ്ങളുടെ വരെ പകര്‍പ്പുകള്‍ (ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ പോലെ) എടുക്കാന്‍ നമുക്ക് കഴിയും. ഭൂലോകത്ത് നിന്ന് ഭക്ഷ്യ ദൌര്‍ലഭ്യം ഇല്ലാതാക്കാനുള്ള യന്ത്രങ്ങള്‍ വരും. അര്‍ബുദം ബാധിച്ച കോശങ്ങളെ ആക്രമിച്ച് അവയെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന നാനോ റോബോട്ടുകള്‍ നിലവില്‍ വരും. ഇവയാകട്ടെ സാധാരണ ഗുളികകള്‍ പോലെ നമുക്ക് വിഴുങ്ങാവുന്ന പരുവത്തിലുമായിരിക്കും. വൈദ്യശാസ്ത്ര രംഗത്ത് ഇന്ന് നിലവിലുള്ള ഏറ്റവും പുതിയ സംവിധാനത്തെക്കാള്‍ ആയിരം മടങ്ങ് കാര്യക്ഷമതയുള്ള പ്രത്യേക ശസ്ത്രക്രിയകള്‍ നടത്താന്‍ ശേഷിയുള്ള 'നാനോസര്‍ജന്‍മാര്‍' കര്‍മ്മ നിരതരാകും. ഇവര്‍ നമ്മുടെ ശരീരത്തിനകത്തോ പുറത്തോ ചെറിയൊരു മുറിവു പോലും സൃഷ്ടിക്കാതെയാണ് ശസ്ത്രക്രിയ നടത്തുക. മനുഷ്യനെ അലട്ടുന്ന വാര്‍ദ്ധക്യമെന്ന പ്രക്രിയ മന്ദഗതിയിലാക്കാനോ ഒരുപക്ഷെ വിപരീത ദിശയിലാക്കാനോ കഴിയുന്ന രീതിയില്‍ ആയുര്‍ദൈര്‍ഘ്യ സങ്കല്‍പങ്ങള്‍ മാറ്റിമറിക്കപ്പെടും. മനുഷ്യന്റെ മുഖഛായ മാറ്റുന്ന തരത്തില്‍ ആറ്റങ്ങളെ പുനക്രമീകരിച്ച് കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ അവയവങ്ങളുടെ ആകൃതി വ്യത്യാസപ്പെടുത്താന്‍ കഴിയും.
പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങളില്‍ ക്രിയാത്മകമായ ഇടപെടലിന് അവസരം ലഭിക്കും. ഓസോണ്‍ പാളിയുടെ ഘനം പുനസൃഷ്ടിക്കാനുതകുന്ന നാനോറോബോട്ടുകള്‍ നിലവില്‍ വരും. ജല സ്രോതസ്സുകളില്‍ നിന്ന് മലിന പദാര്‍ത്ഥങ്ങള്‍ തനിയെ മാറ്റപ്പെടും. ഏറെ പ്രധാനപ്പെട്ടത് നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചുണ്ടാക്കുന്ന നിര്‍മ്മാണ വസ്തുക്കള്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നില്ല എന്നതാണ്. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ആശ്രയിക്കേണ്ട നിലവിലെ അവസ്ഥ, ഇവയെ സൃഷ്ടിക്കാന്‍ കഴിയുന്ന നാനോമെഷീനുകളുടെ ആവിര്‍ഭാവത്തോടെ ഇല്ലാതാകും.
പുതിയ പദാര്‍ത്ഥങ്ങളും ഉപകരണങ്ങളും സൃഷ്ടിക്കാനുതകുന്ന രൂപത്തില്‍ ആറ്റങ്ങളെ പുനക്രമീകരിക്കാന്‍ അവസരം നല്‍കുന്ന നാനോടെക്നോളജി സാധ്യതകളുടെ അതിരുകളില്ലാത്ത മാനങ്ങളാണ് തുറന്നുകാട്ടുന്നത്. കരിയും (Coal) വജ്രവും (Diamond) കാര്‍ബണ്‍ ആറ്റങ്ങള്‍ വ്യത്യസ്ത രൂപത്തില്‍ കൂടിച്ചേര്‍ന്നാണ് ഉണ്ടാകുന്നത് എന്ന വസ്തുത ഓര്‍മ്മിക്കുക. ചെലവ് കുറഞ്ഞ ഒരു ഇന്ധന സ്രോതസ്സായും വിലകൂടിയ ആഡംബര വസ്തുവായും പ്രയോജനപ്പെടുത്തുന്ന ഈ രണ്ട് പദാര്‍ത്ഥങ്ങള്‍ ഒരേ മൂലകത്തിന്റെ വകഭേദങ്ങളാണല്ലോ. ഇവയെ അറ്റോമിക് തലത്തില്‍ പുനക്രമീകരിക്കാന്‍ കഴിയുന്ന സങ്കേതങ്ങള്‍ ലഭ്യമാവുന്ന ഒരവസ്ഥ മാത്രം ആലോചിച്ചാല്‍ ഈ സാധ്യതകള്‍ നമുക്ക് ബോധ്യമാവും. നാം കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നാം നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങളും കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം ഇപ്രകാരം നാനോടെക്നോളജിയുടെ സ്വാധീനത്തിലാകുന്ന കാലം അതിവിദൂരമല്ലെന്നാണ് വിദഗ്ദര്‍ അനുമാനിക്കുന്നത്.
ഡി.സി. ബുക്സിന്റെ പുതുവിജ്ഞാന പരമ്പരയിലെ ആദ്യത്തേതായ 'നാനോടെക്നോളജി' ഇന്ത്യന്‍ ഭാഷകളില്‍ തന്നെ ഈ വിഷയത്തില്‍ പ്രസിദ്ധീകരിക്കുന്ന ആദ്യ പുസ്തകമാണ്. നൂറ് പേജുള്ള പുസ്തകത്തില്‍ നാനോടെക്നോജളിയെ അടുത്തറിയാന്‍ സഹായകമായ ധാരാളം ചിത്രങ്ങളുള്‍പ്പെടുത്തിയിരിക്കുന്നു. നാനോ കമ്പ്യൂട്ടര്‍ മുതല്‍ നൂതന സൂക്ഷ്മദര്‍ശിനികളുടെ വരെ നിര്‍മ്മാണത്തിന്റെ പ്രതീക്ഷകളിലേക്ക് പുസ്തകം നമ്മെ നയിക്കുന്നു. ബക്കി പന്തുകള്‍, കാര്‍ബണ്‍ നാനോട്യൂബുകള്‍, നാനോ ടെലിവിഷന്‍, മില്ലിപീഡ് ചിപ്പ്, ഇലക്ട്രോണിക് വസ്ത്രങ്ങള്‍, സോളാര്‍ സെല്ലുകള്‍, ടെലി പോര്‍ട്ടേഷന്‍, സ്മാര്‍ട്ട് ബോംബുകള്‍, ഡെന്‍ഡ്രൈമറുകള്‍, സൂപ്പര്‍ ചിപ്പുകള്‍ തുടങ്ങി നാനോ ടെക്നോജളിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ വിശദമായിത്തന്നെ പുസ്തകത്തില്‍ കൈകാര്യം ചെയ്യുന്നു.
പത്താം പദ്ധതിക്കാലത്ത് (2002-2007) നൂറ് കോടി രൂപ ഈ മേഖലക്കായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നു. ബയോമിക്സ് നെറ്റ്വര്‍ക്ക്, വെല്‍ബിയോ നാനോടെക്, യാഷ് നാനോടെക് തുടങ്ങിയ മുപ്പതിലധികം കമ്പനികള്‍ ഇന്ത്യയില്‍ നാനോടെക്നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി, മുംബൈ, ഡല്‍ഹി, റൂര്‍ക്കി ഐ.ഐ.ടികള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡുക്കേഷന്‍ ആന്റ് റിസര്‍ച്ച്, പൂന സര്‍വകലാശാല തുടങ്ങിയ അക്കാദമിക് ഗവേഷണ സ്ഥാപനങ്ങളും നാനോമേഖലയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നു. 'നാനോ സയന്‍സിന്റെയും ടെക്നോളജിയുടെയും വ്യാപ്തി'യെക്കുറിച്ച് 2004 ഏപ്രീലില്‍ രാഷ്ട്രപതി ഭവനില്‍ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം നടത്തിയ പ്രഭാഷണവും നാനോടെക്നോളജിയുമായി ബന്ധപ്പെട്ട പദങ്ങളുടെ വിവരണങ്ങളുള്‍ക്കൊണ്ട 'നാനോ നിഘണ്ടു'വും അനുബന്ധമായി കൊടുത്തിരിക്കുന്നു. പുസ്തകത്തിന്റെ വില 60 രൂപ. പ്രസാധകര്‍ഃ ഡി.സി. ബുക്സ്, കോട്ടയം.



*****

2009, ജൂലൈ 24, വെള്ളിയാഴ്‌ച

വെബ് പോര്‍ട്ടലുകള്‍

(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഡിസംബര്‍ 2001 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)
നിങ്ങള്‍ അപരിചിതമായ ഒരു വന്‍ നഗരത്തിലെത്തിപ്പെട്ടുവെന്നിരിക്കട്ടെ. ഒന്നുകില്‍ സ്വന്തം നിലക്ക് നഗരവീഥികളിലൂടെ അലക്ഷ്യമായി ചുറ്റിക്കറങ്ങാം. ഈ സമയത്ത് നിങ്ങള്‍ക്ക് താല്‍പര്യമുള്ള കാഴ്ചകള്‍ കാണാനും ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനും ഒരു പക്ഷെ ആവശ്യത്തിലധികം അലഞ്ഞ്തിരിയേണ്ടി വന്നേക്കാം. സമയവും വൃഥാ നഷ്ടമായേക്കാം. അതേസമയം നഗരത്തില്‍ നേരത്തെ പരിചയമുള്ള സുഹൃത്തിന്റെ സാന്നിധ്യത്തിലെത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നഗരം ചുറ്റാനിറങ്ങുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കുമല്ലോ. ഈ സുഹൃത്തിന്റെ സ്ഥാനമാണ് ഇന്റര്‍നെറ്റിലെ വെബ് പോര്‍ട്ടലുകള്‍ക്കുള്ളത്. മാര്‍നിര്‍ദ്ദേശകന്‍, വഴികാട്ടി എന്ന നിലകളില്‍ വെബ് പോര്‍ട്ടല്‍ നിങ്ങളെ സഹായിക്കുന്നു. ഇന്റര്‍നെറ്റിലേക്കുള്ള പ്രവേശന കവാടമെന്നും ഇന്റര്‍നെറ്റ് ഗേറ്റ്വേ എന്നും വെബ് പോര്‍ട്ടലുകള്‍ അറിയപ്പെടുന്നു.

സൌജന്യ ഇ-മെയില്‍ സേവനം, വെബ് പേജുകളില്‍ വ്യത്യസ്ത രീതിയില്‍ തെരച്ചില്‍ നടത്താനുള്ള സെര്‍ച്ച് എഞ്ചിന്‍, വെബ്സൈറ്റ് ഡയറക്ടറി, ലോകത്തെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുമായി സ്നേഹ സല്ലാപത്തിനുള്ള ചാറ്റ് റൂം സൌകര്യം തുടങ്ങിയ സേവനങ്ങള്‍ക്ക് പുറമെ ഓണ്‍ലൈന്‍ ഷോപ്പിംഗിനുള്ള മാര്‍ഗ ദര്‍ശനം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ രംഗങ്ങളിലെ എറ്റവും പുതിയ വാര്‍ത്തകള്‍, ഇന്റര്‍നെറ്റ് ലോകത്തെ പുതിയ ചലനങ്ങള്‍, പ്രമുഖ ഇന്റര്‍നെറ്റ് സൈറ്റുകളിലേക്ക് കടക്കാനുള്ള ലിങ്കുകള്‍ തുടങ്ങിയവയൊക്കെ പോര്‍ട്ടലുകളിലുണ്ടാവും. സൌജന്യ വ്യവസ്ഥയില്‍ നിങ്ങളുടെ വ്യക്തിഗത വെബ് സൈറ്റ് ഹോസ്റ്റ് ചെയ്യാനും എറ്റവും പുതിയ സോഫ്റ്റ്വെയറുകള്‍ ഡൌണ്‍ലോഡ് ചെയ്യാനും മിക്ക പോര്‍ട്ടലുകളിലും ഇപ്പോള്‍ സംവിധാനമുണ്ട്.

ഇന്റര്‍നെറ്റിലെ എറ്റവും പഴക്കമുള്ള പോര്‍ട്ടലാണ് 'അമേരിക്ക ഓണ്‍ലൈന്‍' (www.aol.com). അമേരിക്കയിലെ പ്രസിദ്ധരായ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കൂടിയാണിവര്‍. അതേസമയം പോര്‍ട്ടല്‍ എന്ന നിലക്കുള്ള ഇവരുടെ സേവനം അമേരിക്കയില്‍ മാത്രം പരിമിതമല്ല. ലോകത്തെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇതിന്റെ സേവനം ലഭ്യമാക്കാം. എല്ലാ പോര്‍ട്ടലുകളും സാധാരണഗതിയില്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരായിക്കൊള്ളണമെന്നില്ല. പോര്‍ട്ടലുകളില്‍ നിന്ന് ലഭിക്കുന്ന മിക്ക സേവനങ്ങളും സൌജന്യമായിരിക്കും. ഇത് പ്രയോജനപ്പെടുത്തുവാന്‍ പ്രത്യേകം സോഫ്റ്റ്വെയറും ആവശ്യമില്ല. പ്രധാനമായും പരസ്യങ്ങള്‍ സ്വീകരിച്ച്കൊണ്ടാണ് പോര്‍ട്ടലുകള്‍ വരുമാനമുണ്ടാക്കുന്നത്. ഇന്റര്‍നെറ്റ് രംഗത്തെ എല്ലാ വിധ സേവനങ്ങളും ഒരൊറ്റ സൈറ്റിലൂടെ നല്‍കുക എന്നതാണ് പോര്‍ട്ടലുകള്‍ ലക്ഷ്യമാക്കുന്നത്. യാഹൂ, എക്സൈറ്റ്, ലയ്ക്കോസ്, എം.എസ്.എന്‍, ആള്‍ട്ടവിസ്റ്റ, ഹോട്ട്ബോട്ട്, ഡയറക്റ്റ്ഹിറ്റ് തുടങ്ങിയവയൊക്കെ സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന മാതൃകാ പോര്‍ട്ടലുകളാണ്. ദിനംപ്രതി ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഈ സൈറ്റുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. ചുരുങ്ങിയ വര്‍ഷങ്ങളിലെ പ്രവര്‍ത്തനത്തിലൂടെ യാഹൂവിന്റെ ഉടമ ലോക കോടീശ്വരന്‍മാരുടെ മുന്‍നിരയിലെത്തിയെന്നതും പ്രസ്താവ്യമാണ്.

വെബ്സൈറ്റ് ഡയറക്ടറിയും സെര്‍ച്ച് എഞ്ചിനുമാണ് പോര്‍ട്ടലുകളെ മുഖ്യമായും ആ പേരിനര്‍ഹമാക്കുന്നത്. സെര്‍ച്ച് എഞ്ചിന്‍ എന്ന നിലക്ക് പ്രവര്‍ത്തനമാരംഭിച്ച യാഹൂ (yahoo.com) ഇന്റര്‍നെറ്റിലെ എല്ലായിനം സേവനങ്ങളും കാഴ്ചവെക്കുന്ന ഏറ്റവും മികച്ച പോര്‍ട്ടലായി ഇതിനകം വളര്‍ന്നിരിക്കുന്നു. വ്യത്യസ്ത ഭാഷകളില്‍ സെര്‍ച്ച് സംവിധാനമുള്ളതിനാല്‍ യാഹൂവിനെ ആശ്രയിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. സൈറ്റ് സമ്പൂര്‍ണ്ണമാണെന്നതിന് പുറമെ വിവരങ്ങള്‍ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നുവെന്നതും യാഹൂവിന്റെ സവിശേഷതയാണ്. ഇന്റര്‍നെറ്റിലൂടെ നിങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സ്വന്തമായ വെബ് സ്റ്റോര്‍ നിര്‍മ്മിക്കാനും സ്റ്റോര്‍ ഹോസ്റ്റ് ചെയ്യാനും യാഹൂവില്‍ സംവിധാനമുണ്ട്.

യാഹൂവിനെപ്പോലെ ലയ്ക്കോസും (lycos.ocm) സമ്പൂര്‍ണ്ണമെന്ന് വിശേഷിപ്പിക്കാവുന്ന വെബ് പോര്‍ട്ടലാണ്. അതിശക്തമായ സെര്‍ച്ച് എഞ്ചിനും നിലക്കാത്ത വികസനപ്രവര്‍ത്തനങ്ങളും ലയ്ക്കോസിന്റെയും സവിശേഷതയാണ്. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള എം.എസ്.എന്‍ (msn.ocm) പോര്‍ട്ടലും ഈ ഇനത്തില്‍ മുന്‍നിരയിലേക്ക് കുതിക്കുകയാണ്. സൌജന്യ ഇ-മെയില്‍ സേവന രംഗത്ത് പ്രസിദ്ധമായ ഹോട്ട്മെയില്‍, വോയ്സ് ചാറ്റ്, നെറ്റ്മീറ്റിംഗ് തുടങ്ങിയ സംവിധാനങ്ങളുള്‍ക്കൊണ്ട എം.എസ്.എന്‍. മെസ്സഞ്ചര്‍, വെബ്സൈറ്റ് ഹോസ്റ്റിംഗ്, അതിവിപുലമായ ഷോപ്പിംഗ് സംവിധാനം തുടങ്ങിയ ഒട്ടനവധി സേവനങ്ങള്‍ക്ക് പുറമെ ഷെയര്‍ മാര്‍ക്കറ്റ് സംബന്ധമായ ഏറ്റവും പുതിയ വാര്‍ത്തകള്‍ മൊബൈല്‍ഫോണുകളിലേക്കയക്കാനും ഇതില്‍ സംവിധാനമുണ്ട്.

ശക്തമായൊരു സെര്‍ച്ച് എഞ്ചിന്‍ സംവിധാനമുണ്ടെന്നതിന് പുറമെ ഏറെ സവിശേഷതകളുള്‍ക്കൊണ്ട ഷോപ്പിംഗ് കോം (shopping.com) എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൌകര്യവും ആള്‍ട്ടവിസ്റ്റയുടെ സവിശേഷതയാണ്. എബൌട്ട് കോം (about.com) എന്ന സൈറ്റ് സാധാരണ രീതിയിലുള്ള വെബ് പോര്‍ട്ടലാണെങ്കിലും ഇത് മുന്നോട്ട് വെക്കുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്കും ഭാഗഭാക്കാകാന്‍ സാധിക്കും. കമ്പ്യൂട്ടര്‍ സംബന്ധമായ ഏതെങ്കിലും വിഷയത്തില്‍ നിങ്ങള്‍ക്ക് പ്രാഗല്‍ഭ്യമുണ്ടെങ്കില്‍ സൈറ്റിന്റെ വിവിധ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന മാര്‍ഗനിര്‍ദ്ദേശകരോടൊപ്പം വീട്ടിലിരുന്ന് നിങ്ങള്‍ക്കും ജോലിചെയ്യാം. നിങ്ങളുടെ പ്രയത്നത്തിനുള്ള പ്രതിഫലം കൃത്യമായി ലഭിക്കുന്നതാണ്.

ഇന്റര്‍നെറ്റിലെ എല്ലാ ഇനം സേവനങ്ങളും കാഴ്ചവെക്കുന്ന സമ്പുര്‍ണ്ണ മലയാള പോര്‍ട്ടലുകള്‍ ഇനിയും ലഭ്യമായിട്ടില്ല. മലയാള ഭാഷക്കായി സെര്‍ച്ച് എഞ്ചിനും ഇത് വരെ രൂപപ്പെട്ടിട്ടില്ല. അതേസമയം ഭാഗികമായി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാവുന്ന നിരവധി സൈറ്റുകള്‍ രംഗത്തുണ്ട്. മലയാളി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കാവശ്യമായ സേവനങ്ങള്‍ കാഴ്ചവെക്കുന്ന ഇത്തരം പോര്‍ട്ടലുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നത് ആശാവഹമാണ്. കമ്പ്യൂട്ടറില്‍ വൈദഗ്ദ്യമുള്ള ഉല്‍സാഹശീലരും സാഹസികരുമായ യുവാക്കള്‍ക്ക് കൂട്ടുസംരംഭമെന്ന നിലക്ക് ഇത്തരം പോര്‍ട്ടലുകള്‍ സ്ഥാപിക്കുകയും പടിപടിയായി വികസിപ്പിക്കുകയും ചെയ്യാവുന്നതാണ്. ഭാവിയില്‍ ദശലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ആശ്രയിച്ചേക്കാവുന്ന പോര്‍ട്ടലുകളായി ഇവ രൂപപ്പെടില്ലെന്ന് ആര്‍ക്ക് പറയാനാവും.
*****

2009, ജൂലൈ 22, ബുധനാഴ്‌ച

രക്ഷിതാക്കളെ കമ്പ്യൂട്ടര്‍ അഭ്യസിപ്പിക്കുക



(ഇന്‍ഫോ മാധ്യമം 12/7/2001 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

കമ്പ്യൂട്ടര്‍ പോലുള്ള ആധുനിക ഉപകരണങ്ങള്‍ തങ്ങളെപ്പോലുള്ളവര്‍ക്ക് പ്രവര്‍പ്പിക്കാനാവില്ലെന്നും അതൊക്കെ വിദ്യാര്‍ത്ഥികള്‍ക്കും പിന്നെ വളരെ വേഗത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനാവുന്ന യവാക്കള്‍ക്കുമൊക്കെ ഉപയോഗിക്കാനുള്ളതാണെന്നും അല്‍പം പ്രായം ചെന്നവര്‍ കരുതുന്നുണ്ടാവും. ഇനി ഈ പ്രായത്തിലിപ്പോള്‍ കമ്പ്യൂട്ടര്‍ പഠിച്ചിട്ടെന്ത് കാര്യമെന്നായിരിക്കും അവരുടെ ചിന്ത. സര്‍ക്കാര്‍ ഓഫീസുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും പ്രായം ചെന്ന സാരഥികളും ഉദ്യോഗസ്ഥരും തങ്ങളുടെ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തെ മിക്കപ്പോഴും എതിര്‍ക്കുന്നുവെന്ന് നേരത്തെ നടത്തിയ നിരവധി പഠനങ്ങള്‍ തെളിയിച്ചിരുന്നു. അതിന് ശേഷമായിരിക്കാം കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉല്‍പന്നങ്ങളുടെ വിപണനം യുവാക്കളില്‍ കേന്ദ്രികരിച്ചത്.
കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നേരത്തെയുണ്ടായിരുന്ന പ്രയാസങ്ങളായിരിക്കാം മുതിര്‍ന്നവരെ ഈ രംഗത്തേക്ക് അടുപ്പിക്കാതിരുന്നത്. വിദ്യയഭ്യസിക്കുന്നതിന് പ്രായഭേദമില്ലെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. 'തൊട്ടിലില്‍ നിന്ന് ചുടല വരെ' അഭംഗുരം തുടരുന്ന ഒരു പ്രക്രിയയാണ് അതെന്നും നമുക്കറിയാം. കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ ഇത് പ്രായോഗികമാക്കാനുള്ള എല്ലാ സൌകര്യങ്ങളും അവസരങ്ങളും ഇപ്പോള്‍ ഒത്ത് കൂടിയിരിക്കയാണ്. സാക്ഷരതയുടെ മാനദണ്ഡം തന്നെ കമ്പ്യൂട്ടര്‍ പഠനവുമായി ബന്ധപ്പെടുത്തുമ്പോള്‍ പ്രായപരിധി അവിടെ കണക്കിലെടുക്കില്ല. ജോലിചെയ്യുന്ന ഓഫിസും സ്ഥാപനവും കമ്പ്യൂട്ടര്‍വല്‍ക്കരണവുമായി മുന്നേറുമ്പോള്‍ പ്രയാധിക്യത്തിന്റെ ആനുകുല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയും മങ്ങുകയാണ്. വിവര സാങ്കേതികവിദ്യാ രംഗത്ത് ദ്രുതഗതിയില്‍ നടക്കുന്ന വികസനം നമ്മുടെയൊക്കെ ജീവിതത്തിന്റെ മുഖഛായ തന്നെ മാറ്റുകയാണ്. ഇന്റര്‍നെറ്റും ഇ^മെയിലും ഇ^കൊമേഴ്സും ഇ^ഗവര്‍ണന്‍സും സാധാരണക്കാരന്റെ ജീവിത്തിലേക്ക് വരെ കടന്ന് വരാനുള്ള ഒരുക്കങ്ങള്‍ അരങ്ങേറുന്നു.
എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമായി കമ്പ്യൂട്ടര്‍ ഉപയോഗ രംഗത്ത് വരുത്തിയ പരിഷ്ക്കരണങ്ങള്‍ പ്രായം ചെന്നവര്‍ക്ക് എറെ സഹായകമായി. കീബോര്‍ഡ് ഉപയോഗിക്കാനറിയാത്തവര്‍ക്ക് പോലും കമ്പ്യൂട്ടര്‍ നിഷ്പ്രയാസം പ്രവര്‍ത്തിപ്പിക്കാവുന്ന അവസ്ഥ വന്നു. നേരത്തെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമായ 'ഡോസി'ന് പകരം 'വിന്‍ഡോസ്' രംഗത്തെത്തുകയും ആപ്ലിക്കേഷന്‍ പ്രോഗ്രാമുകളുടെ മുഖഛായ ഗ്രാഫിക് തലത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തതാണ് ഇതിന് കാരണം. വിന്‍ഡോസിന്റെ ആഗമനത്തോടെ കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ ഇടയില്‍ പ്രായം ചെന്നവരുടെ വിഹിതം വര്‍ദ്ധിച്ചതായി 1995^ല്‍ 'പാക്കാര്‍ഡ് ഡെല്‍' നടത്തിയ പഠനത്തില്‍ വെളിവായി. ഓഫീസുകളിലും വീടുകളിലും ഇവരുടെ കമ്പ്യൂട്ടര്‍ ഉപയോഗം വ്യാപമാകാന്‍ തുടങ്ങിയതും ഈ സമയത്താണ്.

പ്രായം ചെന്നവര്‍ക്ക് പുതിയ ടെക്നോളജിയോടുള്ള അപരിചിതത്തവും ഭയവും കുറഞ്ഞു വരുന്നതായി 1995^98 കാലങ്ങളില്‍ അമ്പത്തഞ്ച് വയസ്സ് കവിഞ്ഞവര്‍ക്കിടയില്‍ നടത്തിയ പഠനങ്ങളില്‍ വെളിപ്പെട്ടു. ഇത്തരക്കാര്‍ക്കിടയിലെ കമ്പ്യൂട്ടര്‍ ഉപയോഗം 29 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധിച്ചതായും കണക്കുകള്‍ രേഖപ്പെടുത്തി. ആപ്ലിക്കേഷന്‍ പ്രോഗ്രാമുകളിലും ഇന്റര്‍നെറ്റ് രംഗത്തും പ്രാദേശിക ഭാഷകള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയതും ഇതിന് പ്രചോദനമായി. അതോടെ ഇന്റര്‍നെറ്റില്‍ വൃദ്ധന്‍മാരുടെയും മധ്യവയസ്ക്കരുടെയും ന്യുസ് ഗ്രൂപ്പുകളും ക്ലബ്ബുകളും ചാറ്റ് റൂമുകളും പ്രത്യക്ഷമായി. രാഷ്ട്രീയം, പാര്‍പ്പിട പ്രശ്നം, ആരോഗ്യ പരിരക്ഷ, യാത്ര തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രായം ചെന്നവര്‍ക്കായി പ്രത്യേകം കമ്പ്യൂട്ടര്‍ പരിശീലന പദ്ധതികളുമായി ചില സന്നദ്ധ സംഘടനകളും വെബ് സൈറ്റുകളും പ്രത്യക്ഷപ്പെട്ടു. അമേരിക്കയിലെ കെന്‍ഡകി സ്റ്റേറ്റില്‍ ജോര്‍ജ്ജ് ഫ്രിഡ്ഥ് എന്ന വൃദ്ധന്‍ തന്റെ പ്രായത്തിലുള്ളവരെ കമ്പ്യൂട്ടര്‍ അഭ്യസിപ്പിക്കാനായി സ്ഥാപിച്ച പരിശീലന കേന്ദ്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇത്തരം കേന്ദ്രങ്ങള്‍ ക്രമേണ ഇതര സ്റ്റേറ്റുകളിലും വ്യാപിച്ചു. പ്രായം ചെന്നവരെ കമ്പ്യൂട്ടര്‍ പരിശീലിപ്പിക്കാനായി സ്ഥാപിച്ച സീനിയര്‍ നെറ്റ് (www.seniornet.org) എന്ന സന്നദ്ധ സംഘത്തില്‍ ഇതിനകം നാല്‍പതിനായിരം പേര്‍ അംഗങ്ങളായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടനക്ക് ഇരുന്നൂറില്‍ പരം കേന്ദ്രങ്ങളുണ്ട്. ഇവയിലൂടെ ലക്ഷത്തിലേറെ മുതിര്‍ന്ന പ്രായക്കാര്‍ കമ്പ്യൂട്ടര്‍ പഠിച്ചുവെന്നാണ് കണക്ക്. ഈ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥികളില്‍ വയസ്സ് നൂറ് തികഞ്ഞവരും വിരളമല്ലത്രെ.

കേരളത്തിന്റെ കുഗ്രാമങ്ങളില്‍ പോലും കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും അതൊക്കെ വിദ്യാര്‍ത്ഥികളെയും തൊഴിലന്വേഷകരായ യുവാക്കളെയുമാണ് ലക്ഷ്യമാക്കുന്നത്. അപൂര്‍വം ചില സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വീട്ടമ്മമാരെയും വ്യാപാരി വ്യവസായികളെയും ലക്ഷ്യമാക്കി ഹ്രസ്വകാല കോഴ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അത്രയും നല്ലത് തന്നെ. പ്രത്യേകം തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്ന പരിപാടിയും നടക്കുന്നുണ്ട്. ഇതെത്രത്തോളം വിജയകരമായി പ്രവര്‍ത്തിക്കുന്നുവെന്നത് പഠന വിധേയമാക്കേണ്ടിയിരിക്കുന്നു. അതേതായാലും അധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്‍പ്പെടെയുള്ള നമ്മുടെ മുതിര്‍ന്ന തലമുറക്ക് കമ്പ്യൂട്ടറിനോടുള്ള അപരിചിതത്തവും ഭയവുമകറ്റാന്‍ ആസൂത്രിതമായ ബോധവല്‍ക്കരണം തന്നെ ആവശ്യമാണ്. അവരെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുക എന്നതല്ല ഇതിന്റെ പിന്നിലെ മുഖ്യ ലക്ഷ്യം. ഇന്റര്‍നെറ്റ് യുഗത്തില്‍ വളരേണ്ട ഭാവി തലമുറക്ക് വീട്ടിലും സമൂഹത്തിലും അതിനനുസരിച്ച ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ വേണ്ടിയാണിത്.

2009, ജൂലൈ 20, തിങ്കളാഴ്‌ച

തഫ്ഹീമുല്‍ ഖുര്‍ആന്‍ കമ്പ്യൂട്ടര്‍ പതിപ്പ്

(തഫ്ഹീമുല്‍ ഖുര്‍ആന്‍ കമ്പ്യൂട്ടര്‍ പതിപ്പിന്റെ നിര്‍വഹണം സംബന്ധിച്ച് എഴുതിയ മുഖക്കുറിപ്പില്‍ നിന്ന്)

നിസ്വാര്‍ത്ഥരായ ഒരുകൂട്ടം പ്രവര്‍ത്തകരുടെ ഒരു വര്‍ഷത്തിലേറെ നിണ്ടുനിന്ന ആത്മാര്‍ത്ഥമായ സഹകരണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലസിദ്ധിയാണ് നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞുവരുന്ന തഫ്ഹീമുല്‍ ഖുര്‍ആന്റെ ഈ ഇലക്ട്രോണിക് പതിപ്പ്. അല്ലാഹുവിന് സ്തുതി.

പറയത്തക്ക മുന്‍ പരിചയമോ മലയാളത്തില്‍ എടുത്തുകാണിക്കാവുന്ന മാതൃകകളോ ഇല്ലെന്നത് ഇങ്ങനെയൊരു സംരംഭത്തിനിറങ്ങുന്നതില്‍ ആശങ്കയുണര്‍ത്തിയിരുന്നു. ഈ മേഖലയില്‍ പരിചയ സമ്പന്നരായ സാങ്കേതിക വിദഗ്ധരെ ലഭിക്കുക എന്നതും ശ്രമകരമായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ പോലുള്ള അതി ബൃഹത്തായ ഒരു ഖുര്‍ആന്‍ വ്യാഖ്യാന ഗ്രസ്ഥം കമ്പ്യൂട്ടര്‍വല്‍ക്കുമ്പോള്‍ സ്വാഭാവികമായും സാങ്കേതികമായ ഒട്ടേറെ വെല്ലുവിളികള്‍ മറികടക്കേണ്ടതുമുണ്ട്. മലയാളം, ഇംഗ്ലീഷ്, അറബി എന്നീ മൂന്ന് ഭാഷകളിലെ ലിപികള്‍ പലപ്പോഴും ഒരേവരിയില്‍ തന്നെ പ്രത്യക്ഷമാക്കുക പോലുള്ള അതിസങ്കീര്‍ണ്ണമായ സാങ്കേതിക പ്രശ്നങ്ങള്‍ ഒരുവശത്ത്. ആയത്തുകളുടെ വിഭജനത്തിലും കുറിപ്പുകള്‍ നല്‍കുന്നതിലും മറ്റും തഫ്ഹിമുല്‍ ഖുര്‍ആനില്‍ സ്വീകരിച്ച രീതി അതേപടി പിന്തുടരണമെന്ന തീരുമാനം അനുധാവനം ചെയ്യുമ്പോഴുണ്ടാവുന്ന പ്രയാസങ്ങള്‍ മറുവശത്ത്.

അതോടൊപ്പം കമ്പ്യൂട്ടര്‍ പതിപ്പ് അത്യന്തം ലളിതമായിരിക്കണമെന്നും ഉപയോക്താവുമായി പെട്ടെന്ന് സൌഹൃദത്തിലാവുന്ന സോഫ്റ്റ്വെയര്‍ ഘടനയാണ് പ്രോഗ്രാമിംഗില്‍ അനുവര്‍ത്തിക്കേണ്ടതെന്നും തുടക്കത്തിലേ ധാരണയിലെത്തിയിരുന്നു. സോഫ്റ്റ്വെയറിനുണ്ടായിരിക്കേണ്ട സവിശേഷതകളും ലഭ്യമാകേണ്ട സേവനങ്ങളും ഏറെക്കുറെ നിര്‍ണ്ണയിച്ചു. കേവലം പേജ് മറിച്ചു കൊണ്ടുള്ള വിരസമായൊരു വായനാ രീതിയല്ല അവലംബിക്കേണ്ടതെന്നും തഫ്ഹീമുല്‍ ഖൂര്‍ആന്റെ വിവര വൈപുല്യത്തിലേക്ക് അനായാസം വായനക്കാരെ എത്തിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ സധ്യമാവുന്നത്ര പിന്തുടരണമെന്നും ധാരണയിലെത്തി.

പദ്ധതിയുടെ പ്രവര്‍ത്തന കാലം ഒരുവര്‍ഷമെന്ന് നിശ്ചയിച്ചത് പറയത്തക്ക മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ്. കണ്ടന്റ് മാനേജ്മെന്റ് ടീമിനും പ്രോഗ്രാമിംഗ് ടീമിനും ഇത് ആദ്യത്തെ അവസരവും അനുഭവവുമായിരുന്നു. അതിനാല്‍ തന്നെ കൃത്യമായ കാലക്രമ നിര്‍ണയം ഈ പദ്ധതിയെസ്സംബന്ധിച്ചേടത്തോളം അസാധ്യമായിരുന്നു. ഓരോ ഘട്ടത്തിലും പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കാലതാമസമുണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കാനുള്ള നടപടികള്‍ യഥാസമയം കൈകൊള്ളുക എന്നതായിരുന്നു ഇത് മറികടക്കാനുണ്ടായിരുന്ന ഏക മാര്‍ഗം. കണ്ടന്റ് മാനേജ്മെന്റ് ടീം ഇത് കൃത്യമായി പാലിച്ചതിനാല്‍ അവരുടെ പ്രവര്‍ത്തനം ഉദ്ദേശിച്ചതിലും വേഗത്തില്‍ പൂര്‍ത്തിയായി. ജോലികള്‍ വ്യത്യസ്ത തലങ്ങളിലായി വിഭജിച്ച് നല്‍കിയതും ആവശ്യത്തിനനുസരിച്ച് കുടുതല്‍ പേരുടെ സേവനം അപ്പപ്പോള്‍ പ്രയോജനപ്പെടുത്തിയതും ഇതിന് സഹായകമായി. കമ്പ്യൂട്ടര്‍ പതിപ്പില്‍ പ്രയോജനപ്പെടുത്താവുന്ന തഫ്ഹീമിന്റെ സമ്പൂര്‍ണ്ണ സോഫ്റ്റ് കോപ്പി ഐ.പി.എച്ചില്‍ ലഭ്യമല്ലാതിരുന്നത് തുടക്കത്തില്‍ നേരിയ ആശങ്ക ഉണര്‍ത്തി. അതിനാല്‍ ഈ ആവശ്യത്തിനായി ഒരു പ്രത്യേക ടീമിനെത്തന്നെ സജ്ജമാക്കേണ്ടി വന്നു.

ഖുര്‍ആനിക പദങ്ങള്‍ക്ക് സ്വകീയമായ ഒരു സവിശേഷ സാങ്കേതികഭാഷഷയുണ്ടെന്നും നിരവധി വാക്കുകളെ അവയുടെ മൌലികമായ ഭാഷാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായ പ്രത്യേക അര്‍ത്ഥത്തില്‍ ഉപയോഗിച്ചതായും ഒട്ടേറെ പദങ്ങളെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലും വ്യത്യസ്ത ആശയങ്ങളിലും ഉപയോഗിച്ചതായും കാണാമെന്ന മൌദൂദി സാഹിബിന്റെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്. ആ നിലക്ക് ഖുര്‍ആന്‍ സുക്തങ്ങളുടെ പദാനുപദ വിവര്‍ത്തനത്തിന് പകരം ആശയ വിവര്‍ത്തനശൈലിയാണ് തഫ്ഹീമില്‍ അനുവര്‍ത്തിച്ചിരിക്കുന്നത്. അതേസമയം ഖുര്‍ആന്‍ പദങ്ങളുടെ വാക്കര്‍ത്ഥം സാധ്യമായ വിധത്തില്‍ കമ്പ്യൂട്ടര്‍ പതിപ്പിനൊപ്പം നല്‍കുന്നത് മലയാള വായനക്കാര്‍ക്ക് പ്രയോജനപ്രദമായിരിക്കുമെന്ന അഭിപ്രായം ഉയര്‍ന്നതിനാല്‍ വാക്കുകളുടെ പദാനുപദ തര്‍ജ്ജുമ തയ്യാറാക്കാന്‍ തീരുമാനിക്കുകയും ഒരു പണ്ഡിത സംഘത്തെ ആ ചുമതല ഏല്‍പിക്കുകയും ചെയ്തു. ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് തഫ്ഹീമില്‍ നല്‍കിയ ആശയപ്രധാനമായ വിവര്‍ത്തനവുമായി അപൂര്‍വം സ്ഥലങ്ങളിലെങ്കിലും ഈ വാക്കര്‍ത്ഥങ്ങള്‍ക്ക് നേരിയ വ്യത്യാസം കണ്ടെത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല.

ഖുര്‍ആന്‍ സൂക്തങ്ങളുടെ ഇംഗ്ലീഷ് പരിഭാഷക്ക് അവലംബമാക്കിയത് http://www.quranpda.com എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിച്ച തഫ്ഹീമുല്‍ ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. പരിഭാഷയുടെ പുതിയൊരു സോഫ്റ്റ്കോപ്പി തയ്യാറാക്കാനുള്ള കാലതാമസവും പ്രയാസവുമാണ് നെറ്റില്‍ ലഭ്യമായ ഈ പതിപ്പ് സ്വീകരിക്കാനുണ്ടായ പ്രേരണ. മൌദൂദി സാഹിബിന്റെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉര്‍ദു ഭാഷ്യം അവലംബമാക്കി ഇസ്ലാമാബാദിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഇസ്ലാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറലായ ഡോ. സഫര്‍ ഇസ്ഹാഖ് അന്‍സാരിയാണ് ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

തഫ്ഹീമില്‍ വിവരണം ലഭ്യമല്ലാത്ത സ്ഥലനാമങ്ങള്‍ക്കും വ്യക്തിനാമങ്ങള്‍ക്കും മറ്റും വിശദീകരനം വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരക്കണക്കിന് വരുന്ന പദങ്ങള്‍ക്ക് കുറിപ്പുകള്‍ തയ്യാറാക്കാനായി വലിയൊരു ടീമിനെത്തന്നെ തയ്യാറാക്കി. ശാന്തപുരം അല്‍ജാമിഅയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ എഴുപതിലധികം പേര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അറിയപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങളും ഇന്റര്‍നെറ്റിലെ സെര്‍ച്ച് സൌകര്യവും പ്രയോജനപ്പെടുത്തി നിശ്ചിത സമയത്തിലെ ശ്രമങ്ങള്‍ക്ക് ശേഷവും വിവരണം ലഭ്യമാകാത്ത കുറെ പദങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. ഈ പതിപ്പില്‍ അവ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നത് ഖേദപൂര്‍വം സ്മരിക്കുന്നു.

വിവരണക്കുറിപ്പുകള്‍ക്കൊപ്പം ചിത്രങ്ങളും മാപ്പുകളും ഓഡിയോ, വീഡിയോ ക്ലിപ്പുകളും ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇന്റര്‍നെറ്റിലെ മീഡിയാ സെര്‍ച്ച് സംവിധാനവും യൂട്യൂബിലെയും മറ്റും വീഡിയോ ക്ലിപ്പുകളും പലപ്പോഴും ഇതിന് അവലംബമാക്കേണ്ടി വന്നു. നെറ്റിലൂടെ ലഭിക്കുന്ന ഇത്തരം കണ്ടന്റുകളില്‍ ഭൂരിഭാഗവും സേവന സന്നദ്ധരായ അജ്ഞാത വ്യക്തികള്‍ പൊതുവായ ഉപയോഗത്തിനെന്ന ലക്ഷ്യത്തോടെ നെറ്റില്‍ സമര്‍പ്പിച്ചവയാണ്. അതിനാല്‍ തന്നെ അവയുടെ പകര്‍പ്പവകാശം സംബന്ധിച്ച് കൃത്യമായ വിവരങ്ങളും നല്‍കുന്നില്ല. ഇത്തരം കണ്ടന്റുകളുടെ ആധികാരിതക പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അബദ്ധങ്ങള്‍ വരാനുള്ള സാധ്യത നിഷേധിക്കുന്നില്ല. സദുദ്ദേശത്തോടെയുള്ള ഇത്തരമൊരു പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായ അജ്ഞാതരായ ആ സന്നദ്ധ സേവകരോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുകയാണ്.

വിശുദ്ധ ഖുര്‍ആനിലെ ശാസ്ത്ര സൂചനകളിലേക്ക് വെളിച്ചം പകരുന്ന ഏതാനും വീഡിയോ ക്ലിപ്പുകളും കമ്പ്യൂട്ടര്‍ പതിപ്പിലുള്‍പ്പെടുത്തിയിരിക്കുന്നു. കൊച്ചിയിലെ 'ദഅ്വാ ഓഡിയോ വിഷ്വല്‍സ്' സ്ഥാപനം തയ്യാറാക്കിയ പ്രസിദ്ധ ഖുര്‍ആന്‍ ശാസ്ത്രകാരനായ ഹാറൂന്‍ യഹ്യയുടെ വീഡിയോകളുടെ മലയാള വിവര്‍ത്തനമാണ് ഇതിന് അവലംബിച്ചിരിക്കുന്നത്. ഈ ക്ലിപ്പുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയ 'ദഅ്വാ ഓഡിയോ വിഷ്വല്‍സി'ന്റെ പ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് അതിന്റെ അമരക്കാരനായ പി.എച്ച്. ഷാജഹാനും നന്ദി രേഖപ്പെടുത്തുന്നു.

തഫ്ഹീമിലെ വിഷയങ്ങള്‍ ശ്രേണി രൂപത്തിലും പട്ടിക രൂപത്തിലും ക്രമപ്പെടുത്തിയത് കമ്പ്യൂട്ടര്‍ പതിപ്പിന്റെ സവിശേഷതകളിലൊന്നായി കണക്കാക്കുന്നു. ജഅഫര്‍ എളമ്പിലാക്കോടിന്റെ നേതൃത്വത്തില്‍ പത്തിലധികം പേരുള്ള ഒരു സംഘത്തിന്റെ മാസങ്ങളോളമുള്ള ശ്രമം തന്നെ ഇതിന് വേണ്ടിവന്നു. ഖുര്‍ആന്‍ പദങ്ങളില്‍ വ്യത്യസ്ത രീതിയിലെ സെര്‍ച്ച് സൌകര്യവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പദങ്ങളിലെ ഈ സെര്‍ച്ച് സംവിധാനത്തിന് ഖുര്‍ആന്‍ ആയത്തുകളെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. ഒരേ ആയത്തില്‍ ഒരു പദം ഒന്നിലധികം പ്രാശ്യം വന്നിട്ടുണ്ടെങ്കില്‍ സെര്‍ച്ച് റിസള്‍ട്ടില്‍ പദത്തിന്റെ എണ്ണത്തിന് പകരം ആയത്തുകളുടെ എണ്ണം മാത്രമേ കാണിക്കുകയുള്ളൂ. ഉദാഹരണമായി 'യൌം', 'മൂസ' തുടങ്ങിയ പദങ്ങള്‍ ഖുര്‍ആനില്‍ എത്ര പ്രാവശ്യം പരാമര്‍ശിച്ചു എന്നതിന് പകരം ആ പദങ്ങള്‍ ഏതെല്ലാം ആയത്തുകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു എന്ന അന്വേഷണത്തിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.

ഖുര്‍ആന്‍ പാരയണ നിയമം (തജ്വീദ്) പഠിക്കാനുള്ള വിപുലമായ സംവിധാനം ഉള്‍പ്പെടുത്തിയത് മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു. അറബി ഭാഷയിലെ വിവിധ ഖുര്‍ആന്‍ സോഫ്റ്റ്വെയറുകള്‍ മാതൃകയാക്കിയതോടൊപ്പം ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മജ്ലിസുത്തഅ്ലീമുല്‍ ഇസ്ലാമിയുടെ തജ്വീദ് പാഠപുസ്തകവും ഇതിന് അവലംബമാക്കി.

ഖുര്‍ആന്‍ സൂക്തങ്ങളുടെ പാരായണത്തിനും തജ്വീദ് പഠനത്തിലെ മാതൃകകള്‍ ഓതികേള്‍പ്പിക്കുന്നതിനും അവലംബിച്ചിരിക്കുന്നത് മദീനയിലെ മസ്ജിദ് നബവിയിലെ ഇമാമായ അലി അബ്ദുറഹ്മാന്‍ അല്‍ ഹുദൈഫിയുടെ പാരായണമാണ്. മുസ്ഹഫ് രൂപത്തില്‍ ലഭിക്കുന്ന പേജുകളില്‍ ശൈഖ് അഹ്മദ് ബിന്‍ അലി അല്‍ അജമിയുടെയും ശൈഖ് സഅദ് അല്‍ഗാമിദിയുടെയും പാരായണം കേള്‍ക്കാന്‍ സൌകര്യമുണ്ട്.

ഖുര്‍ആന്‍ പഠനത്തിന് സഹായകമാകുന്ന ഒട്ടേറെ ലേഖനങ്ങളും പഠനങ്ങളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. മെയിന്‍ മെനുബാറിലെ 'ലൈബ്രറി' എന്ന ശീര്‍ഷകത്തിലൂടെ ലക്ഷ്യമാക്കുന്നതിതാണ്. പ്രബോധനം വാരികയുടെ പഴയ ലക്കങ്ങള്‍, ഖുര്‍ആന്‍ വിശേഷാല്‍ പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളാണ് ഇതിന് അവലംബിച്ചത്. അതോടൊപ്പം കൂടുതല്‍ പഠനത്തിന് റഫര്‍ ചെയ്യാവുന്ന ഏതാനും മലയാള ഗ്രന്ഥങ്ങളുടെ പേര് വിവരവും നല്‍കിയിട്ടുണ്ട്. ഖുര്‍ആന്‍ പഠനത്തില്‍ താല്‍പര്യമുണര്‍ത്തുക ലക്ഷ്യമാക്കി നല്‍കിയിരിക്കുന്ന ക്വിസ് പരിപാടി കുട്ടികളെയെന്ന പോലെ മുതിര്‍ന്നവരെയും ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഷയത്തില്‍ നേരത്തെ ഏതാനും പുസ്തകങ്ങള്‍ രചിച്ച അബ്ദുറഹ്മാന്‍ മങ്ങാടിന്റെ സേവനം ഉപയോഗപ്പെടുത്തുകയായിരുന്നു. തന്റെ പുസ്തകത്തിലെ ചോദ്യോത്തരങ്ങള്‍ക്കു പുറമെ കമ്പ്യൂട്ടര്‍ പതിപ്പിലേക്കായി പ്രത്യേകം ചോദ്യോത്തരങ്ങളും തയ്യാറാക്കി നല്‍കിയത് നന്ദിയോടെ സ്മരിക്കുന്നു.

തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൌദൂദി സാഹിബ് ഉദ്ധരിച്ച ഹദീസുകള്‍ക്ക് അവലംബമാക്കിയത് ഏതെല്ലാം ഹദീസ് ഗ്രന്ഥങ്ങളാണെന്ന് കൃത്യമായി നിര്‍ണയിക്കുക പ്രയാസമാണ്. പദത്തിലും വാചകഘടനയിലും പലപ്പോഴും ചെറിയ പാഠഭേദത്തേടെയാണ് വിവിധ ഹദീസ് ഗ്രസ്ഥങ്ങളില്‍ അവ കാണുന്നത്. അതിനാല്‍ തന്നെ ഈ ഹദീസുകള്‍ സനദ് സഹിതം കമ്പ്യൂട്ടര്‍ പതിപ്പില്‍ നല്‍കിയിരിക്കുന്നു. ഹദീസിന്റെ ആശയം മാത്രം പറയുന്ന സ്ഥാനങ്ങളില്‍ അതിന്റെ അറബി മൂലവും ഈ രീതിയില്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.

തഫ്ഹീമിലെ ബൈബിള്‍ പരാമര്‍ശങ്ങളുടെയും ഉദ്ധരണികളുടെയും പൂര്‍ണ്ണ രൂപം നല്‍കാന്‍ കമ്പ്യൂട്ടര്‍ പതിപ്പില്‍ ശ്രദ്ധിച്ചിരിക്കുന്നു. ജോസഫ് പുലിക്കുന്നേല്‍ തയ്യാറാക്കി ഓശാന പ്രസിദ്ധീകരിച്ച 'മലയാളം ബൈബിള്‍ ^ ശീര്‍ഷകങ്ങളോടെ' എന്ന ഗ്രന്ഥത്തിന്റെ പത്താമത് എഡിഷനാണ് ഇതിന് അവലംബിച്ചിരിക്കുന്നത്.

ഉള്ളടക്കത്തിന്റെ ശേഖരണവും ക്രമീകരണവും നടക്കുന്നതിന് സമാന്തരമായി കമ്പ്യൂട്ടര്‍ പതിപ്പിന്റെ സാങ്കേതിക വിഭാഗത്തിന്റെ പ്രവര്‍ത്തനവും പുരോഗമിക്കുകയായിരുന്നു. ശാന്തപുരം അല്‍ജാമിഅ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെന്ററിന് മുകളിലെ വിശാലമായ രണ്ട് റൂമുകളിലാണ് ഓഫീസ് സംവിധാവും കമ്പ്യൂട്ടര്‍ ലാബുകളും സജ്ജമാക്കിയത്. അല്‍ജാമിഅയുടെ ഉത്തരവാദപ്പെട്ടവര്‍ അങ്ങേയറ്റത്തെ സന്തോഷത്തോടെ ഈ സൌകര്യങ്ങളനുവദിക്കാന്‍ മുന്നോട്ടുവന്നത് നന്ദിയോടെ സ്മരിക്കുന്നു. ഒരുപറ്റം സാങ്കേതിക വിദഗ്ധരാല്‍ നയിക്കപ്പെടുന്ന 'ഒനിക്സ് സോഫ്റ്റ്വെയര്‍ ആന്റ് വെബ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന സോഫ്റ്റ്വെയര്‍ സ്ഥാപനത്തിനാണ് ഇതിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കിയത്. ജോലി എന്നതിലുപരിയായി വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട പ്രൊജക്ട് എന്ന നിലക്കുള്ള പ്രതിബദ്ധതയാണ് സോഫ്റ്റ്വെയര്‍ ഈ രീതിയില്‍ നിര്‍ദ്ദിശ്ഷ്ട സമയത്ത് തന്നെ പുറത്തിറക്കാന്‍ സഹായിച്ചതെന്ന് പറയേണ്ടിയിരിക്കുന്നു. ഒനിക്സ് ടീം അംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയാണ്.

എല്ലാറ്റിലുമുപരിയായി ഈ സംരംഭത്തിന് സാമ്പത്തിക സഹായം ഉറപ്പുനല്‍കി ധൈര്യം പകര്‍ന്ന സുഊദി അറേബ്യയിലെ കെ.ഐ.ജി. പ്രവര്‍ത്തകരോടുള്ള കടപ്പാടും ഇവിടെ രേഖപ്പെടുത്തുകയാണ്. കെ.ഐ.ജി. പ്രസിഡണ്ട് കെ.എം. ബഷീര്‍, പദ്ധതിയുടെ ചുമതല ഏല്‍പിക്കപ്പെട്ട ജമാല്‍ മുഹ്യുദ്ദീന്‍ ആലുവായ് എന്നിവരുടെ അന്വേഷണങ്ങള്‍ മാത്രമല്ല നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളില്‍ സഹായകമായി.

ഡിജിറ്റൈസേഷന്‍ പ്രൊജക്ടിന്റെ ഡയറക്ടറും ജമാഅത്തെ ഇസ്ലാമി അസി. അമീറുമായ ശൈഖ് സാഹിബിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും ഏത് പ്രതിസന്ധിയും മാര്‍ഗതടസ്സവും വരുന്നേടത്ത് വെച്ച് കൈകാര്യം ചെയ്യാമെന്ന ധീരമായ നിലപാടുമാണ് ഇത്തരമൊരു പദ്ധതിയുടെ നിര്‍വഹണത്തില്‍ പങ്കെടുത്തവര്‍ക്ക് ധൈര്യം പകര്‍ന്നതെന്ന് പറയാം. അങ്ങനെയൊരു നിലപാടും അതനുസരിച്ചുള്ള തീരുമാനങ്ങളും നേതൃതലത്തില്‍ നിന്ന് ഇല്ലായിരുന്നുവെങ്കില്‍ ഈ സോഫ്റ്റ്വെയര്‍ ഇത്രയും വേഗത്തില്‍ വെളിച്ചം കാണുമായിരുന്നില്ല. അപരിചിതമായ പുതിയൊരു മേഖലയിലേക്ക് മുന്നൊരുക്കങ്ങളില്ലാത്ത കുതിപ്പെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാമല്ലോ.

പോരായ്മകള്‍ ധാരാളമുണ്ട്. നേരത്തെ പ്രഖ്യാപിച്ച പല സവിശേഷതകളും ഉള്‍പ്പെടുത്താനായിട്ടില്ലെന്ന് ക്ഷമാപണത്തോടെ അറിയിക്കുന്നു. സാങ്കേതിക പ്രയാസങ്ങളും കാലവിളംബം നേരിട്ടേക്കാമെന്ന ആശങ്കയുമാണ് കാരണം. തുടക്കം മുതല്‍ തന്നെ അഭ്യുദയ കാംക്ഷികള്‍ ഒരുപാട് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചുകൊണ്ടിരുന്നു. സാധ്യമായതൊക്കെ പരിഗണിക്കാനും സോഫ്റ്റ്വെയറിലുള്‍പ്പെടുത്താനും പരമാവധി ശ്രമിച്ചിട്ടുണ്ട്. മനുഷ്യസഹജമായ തെറ്റുകള്‍ സംഭവിച്ചേക്കാം. നിശ്ചിത സമയം പാലിച്ചുകൊണ്ട് സാധ്യമായ വിധത്തില്‍ അവ പരിശോധിക്കാനും തിരുത്താനും പരമാവധി ശ്രമിച്ചിട്ടുണ്ട്. തെറ്റുകള്‍ സ്നേഹബുദ്ധ്യാ ചൂണ്ടിക്കാണിക്കുക. വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക. ഇതിന് തുടര്‍പതിപ്പുകള്‍ ഉണ്ടാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണല്ലോ നാം.

പ്രപഞ്ച രക്ഷിതാവ് മാനവരാശിയെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കാനായി അവതരിപ്പിച്ച സന്ദേശം കാലഘട്ടത്തിന്റെ ഭാഷയില്‍ പരിചയപ്പെടുത്തുന്നതിനുള്ള കൂട്ടായ ഈ എളിയ ശ്രമം അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ആമീന്‍

തഫ്ഹീമുല്‍ ഖുര്‍ആന്‍
ഡിജിറ്റൈസേഷന്‍ പ്രൊജക്ട് പ്രവര്‍ത്തകര്‍ക്ക് വേണ്ടി
വി.കെ. അബ്ദു
കണ്‍വീനര്‍
vkabdu@gmail.com
21. 09. 2008

നിസ്വാര്‍ത്ഥരായ ഒരുകൂട്ടം പ്രവര്‍ത്തകരുടെ ഒരു വര്‍ഷത്തിലേറെ നിണ്ടുനിന്ന ആത്മാര്‍ത്ഥമായ സഹകരണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലസിദ്ധിയാണ് നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞുവരുന്ന തഫ്ഹീമുല്‍ ഖുര്‍ആന്റെ ഈ ഇലക്ട്രോണിക് പതിപ്പ്. അല്ലാഹുവിന് സ്തുതി.

പറയത്തക്ക മുന്‍ പരിചയമോ മലയാളത്തില്‍ എടുത്തുകാണിക്കാവുന്ന മാതൃകകളോ ഇല്ലെന്നത് ഇങ്ങനെയൊരു സംരംഭത്തിനിറങ്ങുന്നതില്‍ ആശങ്കയുണര്‍ത്തിയിരുന്നു. ഈ മേഖലയില്‍ പരിചയ സമ്പന്നരായ സാങ്കേതിക വിദഗ്ധരെ ലഭിക്കുക എന്നതും ശ്രമകരമായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ പോലുള്ള അതി ബൃഹത്തായ ഒരു ഖുര്‍ആന്‍ വ്യാഖ്യാന ഗ്രസ്ഥം കമ്പ്യൂട്ടര്‍വല്‍ക്കുമ്പോള്‍ സ്വാഭാവികമായും സാങ്കേതികമായ ഒട്ടേറെ വെല്ലുവിളികള്‍ മറികടക്കേണ്ടതുമുണ്ട്. മലയാളം, ഇംഗ്ലീഷ്, അറബി എന്നീ മൂന്ന് ഭാഷകളിലെ ലിപികള്‍ പലപ്പോഴും ഒരേവരിയില്‍ തന്നെ പ്രത്യക്ഷമാക്കുക പോലുള്ള അതിസങ്കീര്‍ണ്ണമായ സാങ്കേതിക പ്രശ്നങ്ങള്‍ ഒരുവശത്ത്. ആയത്തുകളുടെ വിഭജനത്തിലും കുറിപ്പുകള്‍ നല്‍കുന്നതിലും മറ്റും തഫ്ഹിമുല്‍ ഖുര്‍ആനില്‍ സ്വീകരിച്ച രീതി അതേപടി പിന്തുടരണമെന്ന തീരുമാനം അനുധാവനം ചെയ്യുമ്പോഴുണ്ടാവുന്ന പ്രയാസങ്ങള്‍ മറുവശത്ത്.

അതോടൊപ്പം കമ്പ്യൂട്ടര്‍ പതിപ്പ് അത്യന്തം ലളിതമായിരിക്കണമെന്നും ഉപയോക്താവുമായി പെട്ടെന്ന് സൌഹൃദത്തിലാവുന്ന സോഫ്റ്റ്വെയര്‍ ഘടനയാണ് പ്രോഗ്രാമിംഗില്‍ അനുവര്‍ത്തിക്കേണ്ടതെന്നും തുടക്കത്തിലേ ധാരണയിലെത്തിയിരുന്നു. സോഫ്റ്റ്വെയറിനുണ്ടായിരിക്കേണ്ട സവിശേഷതകളും ലഭ്യമാകേണ്ട സേവനങ്ങളും ഏറെക്കുറെ നിര്‍ണ്ണയിച്ചു. കേവലം പേജ് മറിച്ചു കൊണ്ടുള്ള വിരസമായൊരു വായനാ രീതിയല്ല അവലംബിക്കേണ്ടതെന്നും തഫ്ഹീമുല്‍ ഖൂര്‍ആന്റെ വിവര വൈപുല്യത്തിലേക്ക് അനായാസം വായനക്കാരെ എത്തിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ സധ്യമാവുന്നത്ര പിന്തുടരണമെന്നും ധാരണയിലെത്തി.

പദ്ധതിയുടെ പ്രവര്‍ത്തന കാലം ഒരുവര്‍ഷമെന്ന് നിശ്ചയിച്ചത് പറയത്തക്ക മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ്. കണ്ടന്റ് മാനേജ്മെന്റ് ടീമിനും പ്രോഗ്രാമിംഗ് ടീമിനും ഇത് ആദ്യത്തെ അവസരവും അനുഭവവുമായിരുന്നു. അതിനാല്‍ തന്നെ കൃത്യമായ കാലക്രമ നിര്‍ണയം ഈ പദ്ധതിയെസ്സംബന്ധിച്ചേടത്തോളം അസാധ്യമായിരുന്നു. ഓരോ ഘട്ടത്തിലും പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കാലതാമസമുണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കാനുള്ള നടപടികള്‍ യഥാസമയം കൈകൊള്ളുക എന്നതായിരുന്നു ഇത് മറികടക്കാനുണ്ടായിരുന്ന ഏക മാര്‍ഗം. കണ്ടന്റ് മാനേജ്മെന്റ് ടീം ഇത് കൃത്യമായി പാലിച്ചതിനാല്‍ അവരുടെ പ്രവര്‍ത്തനം ഉദ്ദേശിച്ചതിലും വേഗത്തില്‍ പൂര്‍ത്തിയായി. ജോലികള്‍ വ്യത്യസ്ത തലങ്ങളിലായി വിഭജിച്ച് നല്‍കിയതും ആവശ്യത്തിനനുസരിച്ച് കുടുതല്‍ പേരുടെ സേവനം അപ്പപ്പോള്‍ പ്രയോജനപ്പെടുത്തിയതും ഇതിന് സഹായകമായി. കമ്പ്യൂട്ടര്‍ പതിപ്പില്‍ പ്രയോജനപ്പെടുത്താവുന്ന തഫ്ഹീമിന്റെ സമ്പൂര്‍ണ്ണ സോഫ്റ്റ് കോപ്പി ഐ.പി.എച്ചില്‍ ലഭ്യമല്ലാതിരുന്നത് തുടക്കത്തില്‍ നേരിയ ആശങ്ക ഉണര്‍ത്തി. അതിനാല്‍ ഈ ആവശ്യത്തിനായി ഒരു പ്രത്യേക ടീമിനെത്തന്നെ സജ്ജമാക്കേണ്ടി വന്നു.

ഖുര്‍ആനിക പദങ്ങള്‍ക്ക് സ്വകീയമായ ഒരു സവിശേഷ സാങ്കേതികഭാഷഷയുണ്ടെന്നും നിരവധി വാക്കുകളെ അവയുടെ മൌലികമായ ഭാഷാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായ പ്രത്യേക അര്‍ത്ഥത്തില്‍ ഉപയോഗിച്ചതായും ഒട്ടേറെ പദങ്ങളെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലും വ്യത്യസ്ത ആശയങ്ങളിലും ഉപയോഗിച്ചതായും കാണാമെന്ന മൌദൂദി സാഹിബിന്റെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്. ആ നിലക്ക് ഖുര്‍ആന്‍ സുക്തങ്ങളുടെ പദാനുപദ വിവര്‍ത്തനത്തിന് പകരം ആശയ വിവര്‍ത്തനശൈലിയാണ് തഫ്ഹീമില്‍ അനുവര്‍ത്തിച്ചിരിക്കുന്നത്. അതേസമയം ഖുര്‍ആന്‍ പദങ്ങളുടെ വാക്കര്‍ത്ഥം സാധ്യമായ വിധത്തില്‍ കമ്പ്യൂട്ടര്‍ പതിപ്പിനൊപ്പം നല്‍കുന്നത് മലയാള വായനക്കാര്‍ക്ക് പ്രയോജനപ്രദമായിരിക്കുമെന്ന അഭിപ്രായം ഉയര്‍ന്നതിനാല്‍ വാക്കുകളുടെ പദാനുപദ തര്‍ജ്ജുമ തയ്യാറാക്കാന്‍ തീരുമാനിക്കുകയും ഒരു പണ്ഡിത സംഘത്തെ ആ ചുമതല ഏല്‍പിക്കുകയും ചെയ്തു. ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് തഫ്ഹീമില്‍ നല്‍കിയ ആശയപ്രധാനമായ വിവര്‍ത്തനവുമായി അപൂര്‍വം സ്ഥലങ്ങളിലെങ്കിലും ഈ വാക്കര്‍ത്ഥങ്ങള്‍ക്ക് നേരിയ വ്യത്യാസം കണ്ടെത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല.

ഖുര്‍ആന്‍ സൂക്തങ്ങളുടെ ഇംഗ്ലീഷ് പരിഭാഷക്ക് അവലംബമാക്കിയത് http://www.quranpda.com എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിച്ച തഫ്ഹീമുല്‍ ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. പരിഭാഷയുടെ പുതിയൊരു സോഫ്റ്റ്കോപ്പി തയ്യാറാക്കാനുള്ള കാലതാമസവും പ്രയാസവുമാണ് നെറ്റില്‍ ലഭ്യമായ ഈ പതിപ്പ് സ്വീകരിക്കാനുണ്ടായ പ്രേരണ. മൌദൂദി സാഹിബിന്റെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉര്‍ദു ഭാഷ്യം അവലംബമാക്കി ഇസ്ലാമാബാദിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഇസ്ലാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറലായ ഡോ. സഫര്‍ ഇസ്ഹാഖ് അന്‍സാരിയാണ് ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

തഫ്ഹീമില്‍ വിവരണം ലഭ്യമല്ലാത്ത സ്ഥലനാമങ്ങള്‍ക്കും വ്യക്തിനാമങ്ങള്‍ക്കും മറ്റും വിശദീകരനം വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരക്കണക്കിന് വരുന്ന പദങ്ങള്‍ക്ക് കുറിപ്പുകള്‍ തയ്യാറാക്കാനായി വലിയൊരു ടീമിനെത്തന്നെ തയ്യാറാക്കി. ശാന്തപുരം അല്‍ജാമിഅയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ എഴുപതിലധികം പേര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അറിയപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങളും ഇന്റര്‍നെറ്റിലെ സെര്‍ച്ച് സൌകര്യവും പ്രയോജനപ്പെടുത്തി നിശ്ചിത സമയത്തിലെ ശ്രമങ്ങള്‍ക്ക് ശേഷവും വിവരണം ലഭ്യമാകാത്ത കുറെ പദങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. ഈ പതിപ്പില്‍ അവ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നത് ഖേദപൂര്‍വം സ്മരിക്കുന്നു.

വിവരണക്കുറിപ്പുകള്‍ക്കൊപ്പം ചിത്രങ്ങളും മാപ്പുകളും ഓഡിയോ, വീഡിയോ ക്ലിപ്പുകളും ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇന്റര്‍നെറ്റിലെ മീഡിയാ സെര്‍ച്ച് സംവിധാനവും യൂട്യൂബിലെയും മറ്റും വീഡിയോ ക്ലിപ്പുകളും പലപ്പോഴും ഇതിന് അവലംബമാക്കേണ്ടി വന്നു. നെറ്റിലൂടെ ലഭിക്കുന്ന ഇത്തരം കണ്ടന്റുകളില്‍ ഭൂരിഭാഗവും സേവന സന്നദ്ധരായ അജ്ഞാത വ്യക്തികള്‍ പൊതുവായ ഉപയോഗത്തിനെന്ന ലക്ഷ്യത്തോടെ നെറ്റില്‍ സമര്‍പ്പിച്ചവയാണ്. അതിനാല്‍ തന്നെ അവയുടെ പകര്‍പ്പവകാശം സംബന്ധിച്ച് കൃത്യമായ വിവരങ്ങളും നല്‍കുന്നില്ല. ഇത്തരം കണ്ടന്റുകളുടെ ആധികാരിതക പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അബദ്ധങ്ങള്‍ വരാനുള്ള സാധ്യത നിഷേധിക്കുന്നില്ല. സദുദ്ദേശത്തോടെയുള്ള ഇത്തരമൊരു പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായ അജ്ഞാതരായ ആ സന്നദ്ധ സേവകരോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുകയാണ്.

വിശുദ്ധ ഖുര്‍ആനിലെ ശാസ്ത്ര സൂചനകളിലേക്ക് വെളിച്ചം പകരുന്ന ഏതാനും വീഡിയോ ക്ലിപ്പുകളും കമ്പ്യൂട്ടര്‍ പതിപ്പിലുള്‍പ്പെടുത്തിയിരിക്കുന്നു. കൊച്ചിയിലെ 'ദഅ്വാ ഓഡിയോ വിഷ്വല്‍സ്' സ്ഥാപനം തയ്യാറാക്കിയ പ്രസിദ്ധ ഖുര്‍ആന്‍ ശാസ്ത്രകാരനായ ഹാറൂന്‍ യഹ്യയുടെ വീഡിയോകളുടെ മലയാള വിവര്‍ത്തനമാണ് ഇതിന് അവലംബിച്ചിരിക്കുന്നത്. ഈ ക്ലിപ്പുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയ 'ദഅ്വാ ഓഡിയോ വിഷ്വല്‍സി'ന്റെ പ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് അതിന്റെ അമരക്കാരനായ പി.എച്ച്. ഷാജഹാനും നന്ദി രേഖപ്പെടുത്തുന്നു.

തഫ്ഹീമിലെ വിഷയങ്ങള്‍ ശ്രേണി രൂപത്തിലും പട്ടിക രൂപത്തിലും ക്രമപ്പെടുത്തിയത് കമ്പ്യൂട്ടര്‍ പതിപ്പിന്റെ സവിശേഷതകളിലൊന്നായി കണക്കാക്കുന്നു. ജഅഫര്‍ എളമ്പിലാക്കോടിന്റെ നേതൃത്വത്തില്‍ പത്തിലധികം പേരുള്ള ഒരു സംഘത്തിന്റെ മാസങ്ങളോളമുള്ള ശ്രമം തന്നെ ഇതിന് വേണ്ടിവന്നു. ഖുര്‍ആന്‍ പദങ്ങളില്‍ വ്യത്യസ്ത രീതിയിലെ സെര്‍ച്ച് സൌകര്യവും ഉള്‍പ്പെടുത്തിയിരിക്കുന്നു.
========
പദങ്ങളിലെ ഈ സെര്‍ച്ച് സംവിധാനത്തിന് ഖുര്‍ആന്‍ ആയത്തുകളെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. ഒരേ ആയത്തില്‍ ഒരു പദം ഒന്നിലധികം പ്രാശ്യം വന്നിട്ടുണ്ടെങ്കില്‍ സെര്‍ച്ച് റിസള്‍ട്ടില്‍ പദത്തിന്റെ എണ്ണത്തിന് പകരം ആയത്തുകളുടെ എണ്ണം മാത്രമേ കാണിക്കുകയുള്ളൂ. ഉദാഹരണമായി 'യൌം', 'മൂസ' തുടങ്ങിയ പദങ്ങള്‍ ഖുര്‍ആനില്‍ എത്ര പ്രാവശ്യം പരാമര്‍ശിച്ചു എന്നതിന് പകരം ആ പദങ്ങള്‍ ഏതെല്ലാം ആയത്തുകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു എന്ന അന്വേഷണത്തിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.
========
ഖുര്‍ആന്‍ പാരയണ നിയമം (തജ്വീദ്) പഠിക്കാനുള്ള വിപുലമായ സംവിധാനം ഉള്‍പ്പെടുത്തിയത് മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു. അറബി ഭാഷയിലെ വിവിധ ഖുര്‍ആന്‍ സോഫ്റ്റ്വെയറുകള്‍ മാതൃകയാക്കിയതോടൊപ്പം ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മജ്ലിസുത്തഅ്ലീമുല്‍ ഇസ്ലാമിയുടെ തജ്വീദ് പാഠപുസ്തകവും ഇതിന് അവലംബമാക്കി.

ഖുര്‍ആന്‍ സൂക്തങ്ങളുടെ പാരായണത്തിനും തജ്വീദ് പഠനത്തിലെ മാതൃകകള്‍ ഓതികേള്‍പ്പിക്കുന്നതിനും അവലംബിച്ചിരിക്കുന്നത് മദീനയിലെ മസ്ജിദ് നബവിയിലെ ഇമാമായ അലി അബ്ദുറഹ്മാന്‍ അല്‍ ഹുദൈഫിയുടെ പാരായണമാണ്. മുസ്ഹഫ് രൂപത്തില്‍ ലഭിക്കുന്ന പേജുകളില്‍ ശൈഖ് അഹ്മദ് ബിന്‍ അലി അല്‍ അജമിയുടെയും ശൈഖ് സഅദ് അല്‍ഗാമിദിയുടെയും പാരായണം കേള്‍ക്കാന്‍ സൌകര്യമുണ്ട്.

ഖുര്‍ആന്‍ പഠനത്തിന് സഹായകമാകുന്ന ഒട്ടേറെ ലേഖനങ്ങളും പഠനങ്ങളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. മെയിന്‍ മെനുബാറിലെ 'ലൈബ്രറി' എന്ന ശീര്‍ഷകത്തിലൂടെ ലക്ഷ്യമാക്കുന്നതിതാണ്. പ്രബോധനം വാരികയുടെ പഴയ ലക്കങ്ങള്‍, ഖുര്‍ആന്‍ വിശേഷാല്‍ പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളാണ് ഇതിന് അവലംബിച്ചത്. അതോടൊപ്പം കൂടുതല്‍ പഠനത്തിന് റഫര്‍ ചെയ്യാവുന്ന ഏതാനും മലയാള ഗ്രന്ഥങ്ങളുടെ പേര് വിവരവും നല്‍കിയിട്ടുണ്ട്. ഖുര്‍ആന്‍ പഠനത്തില്‍ താല്‍പര്യമുണര്‍ത്തുക ലക്ഷ്യമാക്കി നല്‍കിയിരിക്കുന്ന ക്വിസ് പരിപാടി കുട്ടികളെയെന്ന പോലെ മുതിര്‍ന്നവരെയും ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഷയത്തില്‍ നേരത്തെ ഏതാനും പുസ്തകങ്ങള്‍ രചിച്ച അബ്ദുറഹ്മാന്‍ മങ്ങാടിന്റെ സേവനം ഉപയോഗപ്പെടുത്തുകയായിരുന്നു. തന്റെ പുസ്തകത്തിലെ ചോദ്യോത്തരങ്ങള്‍ക്കു പുറമെ കമ്പ്യൂട്ടര്‍ പതിപ്പിലേക്കായി പ്രത്യേകം ചോദ്യോത്തരങ്ങളും തയ്യാറാക്കി നല്‍കിയത് നന്ദിയോടെ സ്മരിക്കുന്നു.

തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൌദൂദി സാഹിബ് ഉദ്ധരിച്ച ഹദീസുകള്‍ക്ക് അവലംബമാക്കിയത് ഏതെല്ലാം ഹദീസ് ഗ്രന്ഥങ്ങളാണെന്ന് കൃത്യമായി നിര്‍ണയിക്കുക പ്രയാസമാണ്. പദത്തിലും വാചകഘടനയിലും പലപ്പോഴും ചെറിയ പാഠഭേദത്തേടെയാണ് വിവിധ ഹദീസ് ഗ്രസ്ഥങ്ങളില്‍ അവ കാണുന്നത്. അതിനാല്‍ തന്നെ ഈ ഹദീസുകള്‍ സനദ് സഹിതം കമ്പ്യൂട്ടര്‍ പതിപ്പില്‍ നല്‍കിയിരിക്കുന്നു. ഹദീസിന്റെ ആശയം മാത്രം പറയുന്ന സ്ഥാനങ്ങളില്‍ അതിന്റെ അറബി മൂലവും ഈ രീതിയില്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.

തഫ്ഹീമിലെ ബൈബിള്‍ പരാമര്‍ശങ്ങളുടെയും ഉദ്ധരണികളുടെയും പൂര്‍ണ്ണ രൂപം നല്‍കാന്‍ കമ്പ്യൂട്ടര്‍ പതിപ്പില്‍ ശ്രദ്ധിച്ചിരിക്കുന്നു. ജോസഫ് പുലിക്കുന്നേല്‍ തയ്യാറാക്കി ഓശാന പ്രസിദ്ധീകരിച്ച 'മലയാളം ബൈബിള്‍ ^ ശീര്‍ഷകങ്ങളോടെ' എന്ന ഗ്രന്ഥത്തിന്റെ പത്താമത് എഡിഷനാണ് ഇതിന് അവലംബിച്ചിരിക്കുന്നത്.

ഉള്ളടക്കത്തിന്റെ ശേഖരണവും ക്രമീകരണവും നടക്കുന്നതിന് സമാന്തരമായി കമ്പ്യൂട്ടര്‍ പതിപ്പിന്റെ സാങ്കേതിക വിഭാഗത്തിന്റെ പ്രവര്‍ത്തനവും പുരോഗമിക്കുകയായിരുന്നു. ശാന്തപുരം അല്‍ജാമിഅ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെന്ററിന് മുകളിലെ വിശാലമായ രണ്ട് റൂമുകളിലാണ് ഓഫീസ് സംവിധാവും കമ്പ്യൂട്ടര്‍ ലാബുകളും സജ്ജമാക്കിയത്. അല്‍ജാമിഅയുടെ ഉത്തരവാദപ്പെട്ടവര്‍ അങ്ങേയറ്റത്തെ സന്തോഷത്തോടെ ഈ സൌകര്യങ്ങളനുവദിക്കാന്‍ മുന്നോട്ടുവന്നത് നന്ദിയോടെ സ്മരിക്കുന്നു. ഒരുപറ്റം സാങ്കേതിക വിദഗ്ധരാല്‍ നയിക്കപ്പെടുന്ന 'ഒനിക്സ് സോഫ്റ്റ്വെയര്‍ ആന്റ് വെബ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന സോഫ്റ്റ്വെയര്‍ സ്ഥാപനത്തിനാണ് ഇതിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കിയത്. ജോലി എന്നതിലുപരിയായി വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട പ്രൊജക്ട് എന്ന നിലക്കുള്ള പ്രതിബദ്ധതയാണ് സോഫ്റ്റ്വെയര്‍ ഈ രീതിയില്‍ നിര്‍ദ്ദിശ്ഷ്ട സമയത്ത് തന്നെ പുറത്തിറക്കാന്‍ സഹായിച്ചതെന്ന് പറയേണ്ടിയിരിക്കുന്നു. ഒനിക്സ് ടീം അംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയാണ്.

എല്ലാറ്റിലുമുപരിയായി ഈ സംരംഭത്തിന് സാമ്പത്തിക സഹായം ഉറപ്പുനല്‍കി ധൈര്യം പകര്‍ന്ന സുഊദി അറേബ്യയിലെ കെ.ഐ.ജി. പ്രവര്‍ത്തകരോടുള്ള കടപ്പാടും ഇവിടെ രേഖപ്പെടുത്തുകയാണ്. കെ.ഐ.ജി. പ്രസിഡണ്ട് കെ.എം. ബഷീര്‍, പദ്ധതിയുടെ ചുമതല ഏല്‍പിക്കപ്പെട്ട ജമാല്‍ മുഹ്യുദ്ദീന്‍ ആലുവായ് എന്നിവരുടെ അന്വേഷണങ്ങള്‍ മാത്രമല്ല നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളില്‍ സഹായകമായി.

ഡിജിറ്റൈസേഷന്‍ പ്രൊജക്ടിന്റെ ഡയറക്ടറും ജമാഅത്തെ ഇസ്ലാമി അസി. അമീറുമായ ശൈഖ് സാഹിബിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും ഏത് പ്രതിസന്ധിയും മാര്‍ഗതടസ്സവും വരുന്നേടത്ത് വെച്ച് കൈകാര്യം ചെയ്യാമെന്ന ധീരമായ നിലപാടുമാണ് ഇത്തരമൊരു പദ്ധതിയുടെ നിര്‍വഹണത്തില്‍ പങ്കെടുത്തവര്‍ക്ക് ധൈര്യം പകര്‍ന്നതെന്ന് പറയാം. അങ്ങനെയൊരു നിലപാടും അതനുസരിച്ചുള്ള തീരുമാനങ്ങളും നേതൃതലത്തില്‍ നിന്ന് ഇല്ലായിരുന്നുവെങ്കില്‍ ഈ സോഫ്റ്റ്വെയര്‍ ഇത്രയും വേഗത്തില്‍ വെളിച്ചം കാണുമായിരുന്നില്ല. അപരിചിതമായ പുതിയൊരു മേഖലയിലേക്ക് മുന്നൊരുക്കങ്ങളില്ലാത്ത കുതിപ്പെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാമല്ലോ.

പോരായ്മകള്‍ ധാരാളമുണ്ട്. നേരത്തെ പ്രഖ്യാപിച്ച പല സവിശേഷതകളും ഉള്‍പ്പെടുത്താനായിട്ടില്ലെന്ന് ക്ഷമാപണത്തോടെ അറിയിക്കുന്നു. സാങ്കേതിക പ്രയാസങ്ങളും കാലവിളംബം നേരിട്ടേക്കാമെന്ന ആശങ്കയുമാണ് കാരണം. തുടക്കം മുതല്‍ തന്നെ അഭ്യുദയ കാംക്ഷികള്‍ ഒരുപാട് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചുകൊണ്ടിരുന്നു. സാധ്യമായതൊക്കെ പരിഗണിക്കാനും സോഫ്റ്റ്വെയറിലുള്‍പ്പെടുത്താനും പരമാവധി ശ്രമിച്ചിട്ടുണ്ട്. മനുഷ്യസഹജമായ തെറ്റുകള്‍ സംഭവിച്ചേക്കാം. നിശ്ചിത സമയം പാലിച്ചുകൊണ്ട് സാധ്യമായ വിധത്തില്‍ അവ പരിശോധിക്കാനും തിരുത്താനും പരമാവധി ശ്രമിച്ചിട്ടുണ്ട്. തെറ്റുകള്‍ സ്നേഹബുദ്ധ്യാ ചൂണ്ടിക്കാണിക്കുക. വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക. ഇതിന് തുടര്‍പതിപ്പുകള്‍ ഉണ്ടാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണല്ലോ നാം.

പ്രപഞ്ച രക്ഷിതാവ് മാനവരാശിയെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കാനായി അവതരിപ്പിച്ച സന്ദേശം കാലഘട്ടത്തിന്റെ ഭാഷയില്‍ പരിചയപ്പെടുത്തുന്നതിനുള്ള കൂട്ടായ ഈ എളിയ ശ്രമം അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ആമീന്‍

തഫ്ഹീമുല്‍ ഖുര്‍ആന്‍
ഡിജിറ്റൈസേഷന്‍ പ്രൊജക്ട് പ്രവര്‍ത്തകര്‍ക്ക് വേണ്ടി
വി.കെ. അബ്ദു
കണ്‍വീനര്‍
vkabdu@gmail.com
21. 09. 2008

2009, ജൂലൈ 16, വ്യാഴാഴ്‌ച

ഇന്റര്‍നെറ്റിലെ ദഅ്വാ സാധ്യതകള്‍


(Published in Prabodhanam Weekly
Issue 24 May, 2008)

ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതി മൂലം കഴിഞ്ഞ ഏതാനും ദശകങ്ങളായി ആശയവിനിമയ രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് മനുഷ്യന്‍ കൈവരിച്ചിരിക്കുന്നത്. ഇത് നമ്മുടെ ജീവിത ശൈലിയെത്തന്നെ അടിമുടി മാറ്റിയിട്ടുണ്ട്. ആശയവിനിമയത്തിന് ദൂരവും സമയവും ഭാഷയും രാഷ്ട്രങ്ങളുടെ അതിരുകളും തടസ്സമല്ലാതായിരിക്കുന്നു. അതോടൊപ്പം വിജ്ഞാനത്തിന്റെയും അറിവിന്‍െയും മഹാസാഗരം തന്നെ നമ്മുടെ മുമ്പില്‍ തുറക്കപ്പെട്ടിരിക്കയാണ്.

സാങ്കേതിക വിദ്യയുടെ ഈ വളര്‍ച്ച ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതില്‍ മുസ്ലിംകള്‍ ഇപ്പോഴും വളരെ പിന്നിലാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്റര്‍നെറ്റിലെ ഇസ്ലാമിന്റെ സാന്നിധ്യം ഒട്ടും ആശാവഹമല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇസ്ലാമിക സൈറ്റുകളെ അപേക്ഷിച്ച് ക്രിസ്തീയ ആശയ പ്രചരണത്തിന് വേണ്ടി സ്ഥാപിതമാകുന്ന വെബ്സൈറ്റുകളുടെ വര്‍ദ്ധനവ് 1200 ശതമാനം എന്ന ആനുപാതത്തിലാണെന്നാണ് കണക്ക്. നെറ്റില്‍ ഈ ഇനത്തിലെ മൊത്തം വെബ്സൈറ്റുകളുടെ 62 ശതമാനവും ക്രിസ്ത്യന്‍ മിഷണറികള്‍ സ്ഥാപിച്ചവയാണ്. സിയണിസം തൊട്ടടുത്ത സ്ഥാനത്ത് നിലകൊള്ളുന്നു. ഇസ്ലാം ഉള്‍പ്പെടെയുള്ള ഇതര മതങ്ങളുടെ സ്ഥാനം ഇവക്ക് പിന്നിലാണ്.

ഇസ്ലാമിക പ്രബോധനം ലക്ഷ്യമാക്കി 1993-ലാണ് ഇന്റര്‍നെറ്റില്‍ ആദ്യത്തെ വെബ്സൈറ്റ് ഇംഗ്ളിഷ് ഭാഷയില്‍ പ്രത്യക്ഷമാകുന്നത്. തുടര്‍ന്ന് സൈബര്‍ലോകത്തിലെ ദഅ്വാ സാധ്യതകള്‍, സാധ്യമായ രൂപത്തില്‍ പ്രയോജനപ്പെടുത്താനായി ബ്രിട്ടണിലെയും അമേരിക്കയിലെയും മുസ്ലിം വിഭാഗങ്ങള്‍ മുന്നോട്ടുവന്നു. തടുക്കത്തില്‍ ഇംഗ്ളീഷ് ഭാഷയില്‍ മാത്രം സ്ഥാപിതമായ ഇത്തരം വെബ്സൈറ്റുകള്‍ ക്രമേണ ഇതര ഭാഷകളിലേക്കും വ്യാപിച്ചു തുടങ്ങി. പൂര്‍ണ്ണമായും ഇസ്ലാമിക പ്രബോധനം ലക്ഷ്യമാക്കുന്ന 650 വെബ്സൈറ്റുകളാണ് ഇപ്പോള്‍ നെറ്റില്‍ സജീവമായി പ്രവര്‍ത്തി ച്ചുവരുന്നതെന്നാണ് നീരീക്ഷകരുടെ കണ്ടെത്തല്‍. മുസ്ലിം ലോകത്തെ വിവിധ സംഘടനകളും സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപിച്ച ഏതാനും സൈറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ സൈബര്‍ ലോകത്തോ പൊതുസമൂഹത്തിലോ അത്രയൊന്നും സ്വാധീനം ചെലുത്താന്‍ ഭൂരിഭാഗം സൈറ്റുകള്‍ക്കും സാധ്യമായിട്ടില്ല. ഇവയുടെ ഉള്ളടക്കമാകട്ടെ ഏറെക്കുറെ ശുഷ്ക്കവുമാണെന്ന് പറയാം. മികച്ച സാങ്കേതികതയും ആസൂത്രണവും പരിചയ സമ്പന്നരായ പ്രവര്‍ത്തകരുടെ പിന്നണി പ്രവര്‍ത്തനങ്ങളുമുണ്ടാല്‍ ഈ സൈറ്റുകള്‍ അത്യന്തം ആകര്‍ഷകവും സജീവവുമാക്കാവുന്നതാണ്. സൈറ്റുകള്‍ക്ക് വന്‍തോതില്‍ സന്ദര്‍ശകരെയും ലഭിക്കും.

ആശയ പ്രചാരണത്തിനുള്ള ശക്തമായ മാധ്യമമായി വളര്‍ന്നിരിക്കയാണ് ഇന്റര്‍നെറ്റ്. അതിന്റെ സാന്നിധ്യത്തില്‍ ലോകംതന്നെ ഒരു കൊച്ചു ഗ്രാമമായി ചുരുങ്ങുന്നുവെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. പരിധിയും പരിമിതികളും ഇല്ലാതെ ആര്‍ക്കും ആരുമായും എപ്പോഴും സംവദിക്കാനും ആശയം കൈമാറാനും സാധ്യമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഇസ്ലാം ലോകത്തെങ്ങുമുള്ള മനുഷ്യരെയാണ് അഭിസംബോധന ചെയ്യുന്നത്. അതിന്റെ സന്ദേശവും ദൌത്യവും ആഗോളതലത്തില്‍ തന്നെ പരിചയപ്പെടുത്തേണ്ടതുമാണ്. ഇസ്ലാം സാര്‍വകാലികവും സര്‍വജനീനവുമാണെന്ന ആശയത്തിന് ഇന്റര്‍നെറ്റ് യുഗത്തില്‍ ഏറെ പ്രസക്തിയുണ്ട്. അതിനനുസരിച്ച് അതിന്റെ ദൌത്യവാഹകരായ മുസ്ലിംകളുടെ ഉത്തരവാദിത്തവും വര്‍ദ്ധിക്കുന്നു. അതായത് ദൌത്യനിര്‍ഹവണത്തിനും സന്ദേശ പ്രചാരണത്തിനും കാലഘട്ടത്തിന്റെ മാധ്യമം പ്രയോജനപ്പെടുത്താന്‍ മുന്നോട്ട് വരേണ്ടത് മുസ്ലിം സമൂഹത്തിന്റെ ബാധ്യതയായി മാറിയിരിക്കയാണ്. ഈ യാഥാത്ഥ്യം തിരിച്ചറിയാന്‍ വൈകിയതാണ് ഇന്റര്‍നെറ്റിലും അതുള്‍പ്പെടെയുള്ള ഡിജിറ്റല്‍ മീഡിയയിലും ഇസ്ലാമിന്റെ സാന്നിധ്യം ഇത്രമാത്രം ശുഷ്ക്കമായതെന്ന് വിലയിരുത്തുന്നതില്‍ അപാകതയില്ല.

അതിവിശാലമാണ് സൈബര്‍ ലോകം. അതിന്റെ ചക്രവാളത്തിന് പരിധികളില്ല. അതിന്റെ സാധ്യതകള്‍ അപരിമേയമാണ്. ലോകത്തെങ്ങുമുള്ള ദുശ്ശക്തികളും തി•യുടെ വക്താക്കളും പൊള്ളയും കപടവുമായ ആശയങ്ങളും ഇന്ററനെറ്റില്‍ ശക്തമായി സാന്നിധ്യമുറപ്പിച്ചിരിക്കയാണ്. എല്ലാ തി•കളുടെയും വിളനിലമായി അത് മാറിയിരിക്കയാണ്. തലമുറകളെ ഒന്നടങ്കം നാശത്തിലേക്ക് തള്ളിവിടാന്‍ പോലും അത് ശക്തിയാര്‍ജ്ജിക്കുന്നു. പ്രത്യേകിച്ച് ഇസ്ലാമിന്റെ ബദ്ധവൈരികള്‍ സൈബര്‍ ലോകത്തിന്റെ സാധ്യതകള്‍ മുഴുക്കെ പ്രയോജനപ്പെടുത്തി ഇസ്ലാമിനെതിരെയുള്ള കുപ്രചരണത്തിനും ആക്രമണത്തിനും ആക്കം കൂട്ടുകയാണ്. ഈ അവസ്ഥയില്‍ ന•യുടെയും സത്യത്തിന്റെയും പ്രചാരണത്തിനുള്ള നമ്മുടെ ബാധ്യത വര്‍ദ്ധിക്കുന്നതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്താവുന്ന പ്രബോധന മേഖലകള്‍ ധാരാളമുണ്ട്. ഈ മാധ്യമം പ്രയോജനപ്പെടുത്തി അതിവിപുലമായ തലത്തില്‍ ഇസ്ലാമിന്റെ സന്ദേശപ്രചരണം, ഇസ്ലാമിനെതിരെ നെറ്റിലൂടെ നടത്തുന്ന ദുരാരോപണങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും മറുപടി നല്‍കല്‍, ഇസ്ലാമിന്റെ വക്താക്കളെന്നവകാശപ്പെട്ട് വിവധ വെബ്സൈറ്റുകള്‍ നെറ്റിലൂടെ പ്രചരിപ്പിച്ചുവരുന്ന അബദ്ധവ വിശ്വാസങ്ങളോടുള്ള പോരാട്ടം, ചാറ്റ്റൂമുകളിലും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ളോഗുകളിലും മറ്റും വികലമാക്കപ്പെടുന്ന ഇസ്ലാമിന്റെ യഥാര്‍ഥ രൂപവും ഭാവവും നെറ്റ് പൌരന്‍മാരുടെ മുമ്പിലവതരിപ്പിക്കുക, ഇസ്ലാമിനെസ്സംബന്ധിച്ച ഏറ്റവും പുതിയ പഠനങ്ങളും ഗ്രന്ഥങ്ങളും എല്ലാവര്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ പരിചപ്പെടുത്തുക തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ ഈ ദൌത്യനിര്‍വഹണത്തിന്റെ ഭാഗമായി ആര്‍ക്കും ഏറ്റെടുത്ത് നടത്താവുന്നതാണ്. ഈ ആവശ്യങ്ങള്‍ക്കായി പണ്ഡിതന്‍മാരുടെയും പ്രബോധന രംഗത്തെ പരിചയ സമ്പന്നരുടെയും സേവനങ്ങള്‍ ഏത് സമയത്തും നെറ്റിലൂടെത്തന്നെ പ്രയോജനപ്പെടുത്താനുള്ള സംവിധാനം സജ്ജമാക്കാന്‍ നിഷ്പ്രയാസം സാധിക്കും.

'യൂട്യൂബ്' പോലുള്ള വെബ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഏത് ഭാഷയിലെയും ഇസ്ലാമിക പ്രഭാഷണങ്ങളും ജുമുഅ ഖുതുബകളും മറ്റും നെറ്റില്‍ ലഭ്യമാക്കാന്‍ നമുക്ക് സാധ്യമായിരിക്കുന്നു. ഇവയുടെ ഓഡിയോ, വീഡിയോ ക്ളിപ്പുകള്‍ ലോകത്തെങ്ങുമുള്ള ഇസ്ലാമിക പ്രബോധനത്തിന് വ്യാപകമായി പ്രയോജനപ്പെടുത്താവുന്നതാണ്. 'ഓര്‍ക്കൂട്ട്', 'ഫെയ്സ് ബുക്ക്' പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ പരിധിയോ പരിമിതികളോ ഇല്ലാത്ത വ്യക്തി ബന്ധങ്ങള്‍ക്കും സൌഹൃദ കൂട്ടായ്മകള്‍ക്കും അവസരമൊരുക്കുന്നു. ഈ ബന്ധങ്ങള്‍ ദഅ്വാ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ സാധ്യതകളാണൊരുക്കുന്നത്. ഇന്റര്‍നെറ്റിലെ ബ്ളോഗുകള്‍ ഇന്ന് വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ആശയപ്രചരണ മാധ്യമമാണ്. നെറ്റില്‍ ഓരോരുത്തര്‍ക്കും സ്വന്തമായ പ്രസിദ്ധീകരണമെന്നതാണ് ബ്ളോഗ് സഫലമാക്കുന്നത്. യുക്തവും വ്യവസ്ഥാപിതവുമായ രൂപത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ ബ്ളോഗുകളിലൂടെ പ്രബോധന ദൌത്യനിര്‍വഹണത്തിനുള്ള സാധ്യതകള്‍ അതിവിപുലമാണ്.

ആശയ വിനിമയത്തിന് പുറമെ വിവര ശേഖരണത്തിനും വാര്‍ത്തകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും മറ്റും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇസ്ലാമിക വിഷയങ്ങളുടെയും ഗ്രസ്ഥങ്ങളുടെയും വിപുലമായ ശേഖരം തന്നെ നെറ്റില്‍ ലഭ്യമാണ്. ഇലക്ട്രോണിക് രൂപത്തിലുള്ള ഈ ഗ്രന്ഥങ്ങള്‍ ആര്‍ക്കും എവിടെ നിന്നും വളരെപ്പെട്ടെന്ന് സൌജന്യമായിത്തന്നെ ഡൌണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ നെറ്റിലെ ഇസ്ലാമിക സമൂഹം സജ്ജമാക്കിയിരിക്കുന്നു. അറബി ഉള്‍പ്പെടെ ഏത് ഭാഷയിലും നെറ്റിലെ വിവരശേഖരത്തില്‍ സെര്‍ച്ച് ചെയ്ത ആവശ്യമായവ ലഭ്യമാക്കാനും സാധിക്കും. മുന്‍കാലങ്ങളിലെ പ്രബോധനപ്രവര്‍ത്തകര്‍ക്ക് ലഭ്യമായിട്ടില്ലാത്ത വലിയൊരു സൌകര്യമാണിത്. പറയത്തക്ക ചിലവുകളൊന്നുമില്ലാതെത്തന്നെ ലോകത്തിന്റെ ഏതുകോണിലും ഏത് വീട്ടിന്റെയും ഉള്ളറകളില്‍ പോലും നെറ്റ് മുഖേന കയറിച്ചെന്ന് പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ന് നമുക്ക് സാധ്യമായിരിക്കുന്നു. ഇതിന് വലിയ പരിശീലനമോ പാണ്ഡിത്യമോ ആവശ്യമില്ല. സംശയ നിവാരണം ആവശ്യമായി വരുമ്പോള്‍ പണ്ഡിതന്‍മാരുടെ വെബ്സൈറ്റുകളുടെ സഹായവും തേടാവുന്നതാണ്.

വെബ്സൈറ്റ് രീതിയിലോ നെറ്റിലെ ഇതര രൂപങ്ങളിലോ നാം പ്രവര്‍ത്തന സജ്ജമാക്കുന്ന ദഅ്വാ സംവിധാനം ദിവസം മുഴുക്കെ അതിന്റെ സേവനം നിര്‍വഹിച്ചുകൊണ്ടേയിരിക്കുമെന്നതും ഈ മാധ്യമത്തിന്റെ സവിശേഷതയാണ്. വിശ്രമത്തിന്റെ ആവശ്യമില്ല. പ്രബോധിതന്‍ ക്ളാസ് റൂമിലോ വീട്ടിലോ യാത്രയിലോ എന്നതും ഇവിടെ പ്രശ്നമല്ല. ഏത് അവസ്ഥയിലായാലും അത് ദൌത്യനിര്‍വഹണം തുടരുകയായിരിക്കും. ഇതിന്റെ ഫലം ആഗോളതലത്തിലാണ് പ്രത്യക്ഷമാവുക. ഇസ്ലാം ഇതര വ്യവസ്ഥിതികളെയെല്ലാം അതിജയിക്കുക തന്നെ ചെയ്യുമെന്നാണല്ലോ അല്ലാഹുവിന്റെ വാഗ്ദത്തം. അതിനാല്‍തന്നെ അവന്‍ ഉദ്ദേശിക്കുന്ന സ്ഥാനങ്ങളില്‍ മുഴുക്കെ അവന്റെ സന്ദേശം എത്തുക തന്നെ ചെയ്യും. കാലഘട്ടത്തിന്റെ മാധ്യമം ഉപയോഗിച്ച് നാം ദൌത്യ നിര്‍വഹണത്തിന് സന്നദ്ധരാണോ എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം.
======