വരാനിരിക്കുന്ന മാസങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഒട്ടേറെ വിശേഷങ്ങളുമായിട്ടാണ് കടന്നെത്തുക. വിന്‍ഡോസ് ഫോണ്‍ 8, ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ജില്ലി ബീന്‍ തുടങ്ങിയ ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ അടിസ്ഥാനമാക്കി വിവിധ കമ്പനികള്‍ പുറത്തിറക്കുന്ന വ്യത്യസ്ത ഫോണുകളാണ് മുഖ്യ ഇനമായി വരുന്നത്. എച്ച്.ടി.സി കമ്പനി പ്രഖ്യാപിച്ച Windows Phone 8X, Windows Phone 8S എന്നീ രണ്ട് ഫോണുകള്‍, നോക്കിയ പുറത്തിറക്കുന്ന ലൂമിയ 920, ലൂമിയ 820 ഫോണുകള്‍, സോണി എരിക്‌സന്റെ Xperia V, Xperia TX, Xperia J തുടങ്ങിയ ഫോണുകള്‍, ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സാംസംഗിന്റെ Note II-ന് പുറമെ വിന്‍ഡോസ് ഫോണായ Ativ S, മോട്ടൊറോളയുടെ RAZR M, RAZR HD, ഹ്യൂവായ് കമ്പനിയുടെ Ascend G600, Ascend G330, എല്‍.ജിയുടെ Escape P870, Optimus L9 P760 തുടങ്ങിയ ഒട്ടേറെ ഉപകരണങ്ങളാണ് വിപണിയിലെത്തുന്നത്. ഒക്‌ടോബര്‍ അവസാന വാരത്തില്‍ നടക്കാനിരിക്കുന്ന വിന്‍ഡോസിന്റെ ഔപചാരിക ലോഞ്ചിംഗ് കാത്തിരിക്കുകയാണ് മൊബൈല്‍ കമ്പനികള്‍.
ഈ മാസം പുറത്തിറക്കിയ ആപ്പിളിന്റെ ഐഫോണ്‍ 5, ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസംഗിന്റെയും ഇതര കമ്പനികളുടെയും സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ കൂടിയാവുമ്പോള്‍ സ്മാര്‍ട് ഫോണ്‍ വിപണി ശരിക്കും സ്മാര്‍ട്ടായി മാറും.
എച്ച്.ടി.സിയുടെ വിന്‍ഡോസ് ഫോണ്‍ 8X ഏറെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു. 4.3 ഇഞ്ച് സ്‌ക്രീന്‍, ഗൊറില്ല ഗ്ലാസ്, 1.5 GHz വേഗതയുള്ള ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 8 മെഗാപിക്‌സല്‍ ക്യാമറ തുടങ്ങിയ സവിശേഷതകള്‍ക്കൊപ്പം ഇതിന്റെ ഭാരവും താരതമ്യേന കുറവാണ്. 130 ഗ്രാം. ആകൃതിയില്‍ നോക്കിയയുടെ Lumia 920 ഫോണിനോട് സാമ്യമുണ്ടെങ്കിലും ലൂമിയയുടെ ഭാരം 185 ഗ്രാമാണ്. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഈ രണ്ട് ഫോണുകള്‍ക്ക് പുറമെ സാംസംഗിന്റെ Ativ S ഫോണിനെയും ഈ ഗണത്തിലുള്‍പ്പെടുത്താം. പുതിയ ഫോണുകളുടെ വില ഇതുവരെ കമ്പനികള്‍ പ്രഖ്യാപിച്ചിട്ടില്ല.
സ്മാര്‍ട്ട് ഫോണുകളില്‍ പുതിയ വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റം വരുന്നതോടെ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മൈക്രോസോഫ്റ്റ് കമ്പനി തന്നെയായിരിക്കും. മൊബൈല്‍ ഉപകരണങ്ങളില്‍ വിന്‍ഡോസിന്റെ മൊബൈല്‍ പതിപ്പ് ഉപയോഗിക്കുന്നതിനായി ഒട്ടേറെ കമ്പനികള്‍ ഇതിനകം മൈക്രോസോഫ്റ്റുമായി കരാറുണ്ടാക്കി. നേരത്തെ ഈ മേഖലയില്‍ ആന്‍ഡ്രോയിഡിന്റെ ആധിപത്യം െൈമക്രോസോഫ്റ്റിന് ശക്തമായ വെല്ലുവിളിയായിരുന്നു.സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആപ്പിള്‍ കമ്പനിയുടെ ഐഫോണിന്റെ ആധിപത്യം തകര്‍ക്കുക എന്നതും മൈക്രോസോഫ്റ്റിന്റെ ലക്ഷ്യമാണ്. മൈക്രോസോഫ്റ്റ് മാത്രമല്ല സാംസംഗ് പോലുള്ള ഒട്ടേറെ ഫോണ്‍ നിര്‍മ്മാതാക്കളും ആപ്പിളിന്റെ എതിരാളികളായി രംഗത്തുണ്ട്. അതിനാല്‍ തന്നെ ആന്‍ഡ്രോയിഡിന് പുറമെ വിന്‍ഡോസ് കൂടി രംഗത്തെത്തുന്നതോടെ ഐഫോണ്‍ വിപണിയും ശക്തമായ വെല്ലുവിളി നേരിടേണ്ടി വരും.
വിപണിയില്‍ മല്‍സരം കൂടുന്നതിനനുസരിച്ച് വിലക്കുറവും ഉപകരണങ്ങള്‍ക്ക് കൂടുതല്‍ വേഗതയും അധിക മെമ്മറിയും കൂടുതല്‍ കാര്യക്ഷമതയുമൊക്കെ പ്രതീക്ഷിക്കാം. സാംസംഗ് തങ്ങളുടെ പ്രധാന സ്മാര്‍ട്ട്‌ഫോണുകുളുടെയെല്ലാം വില ഈയിടെ ഗണ്യമായി കുറച്ചു. ഉപകരണങ്ങള്‍ക്ക് വില കുറക്കാതെ നോക്കിയക്കും ഇനി വിപണിയില്‍ പിടിച്ച് നില്‍ക്കാനാവില്ല. ഇതിന്റെയെല്ലാം അന്തിമമായ ഗുണം ഉപയോക്താക്കള്‍ക്കായിരിക്കും.